ദ​ക്ഷി​ണാ​ഫ്രി​ക്ക പി​ടി​മു​റു​ക്കു​ന്നു; ഡീ​ൻ എ​ൽ​ഗ​റിന് സെ​ഞ്ചു​റി

ആ​ദ്യ​ദി​നം വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം മ​ത്സ​രം നേ​ര​ത്തെ നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യ എ​ട്ടി​ന് 208 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു
ദ​ക്ഷി​ണാ​ഫ്രി​ക്ക പി​ടി​മു​റു​ക്കു​ന്നു; ഡീ​ൻ എ​ൽ​ഗ​റിന് സെ​ഞ്ചു​റി
Updated on

സെ​ഞ്ചൂ​റി​യ​ന്‍: ഒ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ഇ​ന്നി​ങ്സി​ൽ പി​ടി​മു​റു​ക്കു​ന്നു. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 245 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ആ​തി​ഥേ​യ​ർ ര​ണ്ടാം ദി​വ​സം ചാ​യ​യ​ക്ക് പി​രി​യു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 194 റ​ൺ​സ് എ​ന്ന നി​ലി​യി​ലാ​ണ്. സെ​ഞ്ചു​റി നേ​ടി പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്ന ഡീ​ൻ എ​ൽ​ഗ​റി​ന്‍റെ (115*) ബാ​റ്റി​ങ്ങ് മി​ക​വാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ക​രു​ത്താ​യ​ത്. 32 റ​ൺ​സു​മാ​യി ഡേ​വി​ഡ് ബെ​ൻ​ഡി​ഗാ​മും ക്രീ​സി​ലു​ണ്ട്.

നേ​രെ​ത്ത ആ​ദ്യ ഇ​ന്നി​ങ്സി​ൽ കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ (137 പ​ന്തി​ല്‍ 101 റ​ണ്‍സ്) ഇ​ന്നി​ങ്സി​ന്‍റെ ബ​ല​ത്തി​ലാ​ണ് വ​ന്‍ ത​ക​ര്‍ച്ച​യി​ലേ​ക്ക് കൂ​പ്പ്കു​ത്തി​യ ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ 245 റ​ൺ​സി​ന് പു​റ​ത്താ​യി.

ആ​ദ്യ​ദി​നം വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം മ​ത്സ​രം നേ​ര​ത്തെ നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യ എ​ട്ടി​ന് 208 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് മ​ത്സ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് സി​റാ​ജി​നെ( 22 പ​ന്തി​ല്‍ നി​ന്ന് 5) കൂ​ട്ടു​പി​ടി​ച്ചാ​ണ് രാ​ഹു​ല്‍ സ്കോ​റി​ങ് വേ​ഗം കൂ​ട്ടി​യ​ത്. എ​ന്നാ​ല്‍ സി​റാ​ജി​നെ ജെ​റാ​ള്‍ഡ് പു​റ​ത്താ​ക്കി​യ​യോ​ടെ ഇ​ന്ത്യ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി.

ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ട്ട് പ​ന്ത് നേ​രി​ട്ടെ​ങ്കി​ലും റ​ണ്‍സൊ​ന്നും നേ​ടാ​നാ​യി​ല്ല. സെ​ഞ്ച്വ​റി ഇ​ന്നി​ങ്സി​ന് ശേ​ഷം നാ​ന്ദ്ര ബ​ര്‍ഗ​ര്‍ കെ.​എ​ല്‍. രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ഇ​ന്നി​ങ്സും അ​വ​സാ​നി​ച്ചു.

ഇ​ന്ത്യ​ൻ സ്കോ​റി​ന് മ​റു​പ​ടി പ​റ​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. സ്കോ​ർ 11 ൽ ​നി​ൽ​ക്കേ എ​യ്ഡ​ൻ മാ​ക്ര​ത്തെ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് മു​ഹ​മ്മ​ദ് സി​റാ​ജ് ആ​ദ്യ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. പി​ന്നാ​ലെ ടോ​ണി ഡി ​സോ​ർ​സി​യു​മാ​യി ചേ​ർ​ന്ന് എ​ൽ​ഗ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മു​ന്നോ​ട്ട് ന​യി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് സ്കോ​ർ 100 ക​ട​ത്തി. പി​ന്നാ​ലെ 28 റ​ൺ​സെ​ടു​ത്ത ടോ​ണി​യെ ബും​മ്ര ജ​യ്സ്വാ​ളി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ കീ​ഗ​ൻ പീ​റ്റേ​ഴ്സ​ണ് അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. ര​ണ്ട് റ​ൺ​സെ​ടു​ത്ത താ​ര​ത്തെി​ന്‍റെ കു​റ്റി തെ​റി​പ്പി​ച്ച് ബും​മ്ര ര​ണ്ടാം വി​ക്ക​റ്റ് ആ​ഘോ​ഷി​ച്ചു. പി​ന്നാ​ലെ ക്രീ​സി​ലു​റ​ച്ച എ​ൽ​ഗ​റും ഡേ​വി​ഡും കൂ​ടു​ത​ൽ ന​ഷ്ടം കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നി​ങ്സ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി.

Trending

No stories found.

Latest News

No stories found.