ഇ​ന്ത്യ​ ഒന്നാം ഇന്നിങ്സിൽ 153 ന് പുറത്ത്; ഏഴുപേർ 'സംപൂജ്യർ'

രോ​ഹി​ത് വ​ലി​യ സ്കോ​റി​നു​ള്ള അ​ടി​ത്ത​റ​യി​ട്ടെ​ങ്കി​ലും നാ​ന്ദ്രെ ബ​ര്‍ഗ​റു​ടെ പ​ന്തി​ല്‍ ഗ​ള്ളി​യി​ല്‍ മാ​ര്‍ക്കോ യാ​ന്‍സ​ന്‍റെ കൈ​ക​ളി​ലൊ​തു​ങ്ങി
virat kohli
virat kohli
Updated on

കേ​പ്ടൗ​ണ്‍: മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ തീ​തു​പ്പു​ന്ന പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ ക​ളി​മ​റ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക. ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ സെ​ക്ഷ​നി​ൽ ത​ന്നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ ഇ​ന്നി​ങ്സ് 55ല്‍ ​ഒ​തു​ങ്ങി. 15 റ​ൺ​സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റു​ക​ളാ​ണ് സി​റാ​ജ് സ്വ​ന്ത​മാ​ക്കി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 153 റ​ൺ​സി​ന് പു​റ​ത്താ​യി. 46 റ​ൺ​സു​മാ​യി വി​രാ​ട് കോ​ലി​യാ​ണ് ടോ​പ് സ്കോ​റ​ർ. സ്കോ​ർ 153 ൽ ​നി​ൽ​ക്കെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ലു​ങ്കി എ​ങ്കി​ടി​യും ക​ഗി​സോ റ​ബാ​ഡ ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് തി​ര​ശീ​ല വീ​ഴ്ത്തി. ഇ​ന്ത്യ​ക്ക് ഒ​ന്നാം ഇ​ന്നി​ങ്സി​ൽ 98 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്.

നേ​ര​ത്തെ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ ഡീ​ന്‍ എ​ല്‍ഗ​ര്‍ അ​ട​ക്ക​മു​ള്ള ക​രു​ത്തു​റ്റ ബാ​റ്റി​ങ് നി​ര​യ്ക്ക് പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നി​ര​യി​ല്‍ ബെ​ഡി​ങ്ഹാ​മും വെ​രെ​യ്‌​ന​ക്കും മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. വി​ട​വാ​ങ്ങ​ല്‍ ടെ​സ്റ്റി​ല്‍ ക്യാ​പ്റ്റ​നാ​യി ടോ​സ് നേ​ടി​യി​ട്ടും ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ഡീ​ന്‍ എ​ല്‍ഗ​റി​ന് പി​ഴ​ച്ചു.

വി​ക്ക​റ്റ് കീ​പ്പ​ര്‍ കെ​യി​ല്‍ വെ​രാ​നെ (30 പ​ന്തി​ല്‍ 15), ഡേ​വി​ഡ് ബെ​ഡി​ങ്ഹാം (17 പ​ന്തി​ല്‍ 12) ഒ​ഴി​ച്ചാ​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നി​ര​യി​ല്‍ ആ​രും ര​ണ്ട​ക്കം ക​ട​ന്നി​ല്ല. എ​യ്ഡ​ന്‍ മാ​ര്‍ക്രം (2), ക്യാ​പ്റ്റ​ന്‍ എ​ല്‍ഗ​ര്‍ (4), ടോ​ണി ഡി ​സോ​ര്‍സി (2), ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്‌​സ് (3), മാ​ര്‍ക്രോ ജാ​ന്‍സെ​ന്‍ (0), കേ​ശ​വ് മ​ഹാ​രാ​ജ് (3), ക​ഗി​സോ റ​ബാ​ദ (5), നാ​ന്ദ്രേ ബ​ര്‍ഗ​ര്‍ (4), ലു​ങ്കി എ​ങ്കി​ടി (0) എ​ന്നി​വ​രെ​ല്ലാം നി​രാ​ശ​പ്പെ​ടു​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 55 റ​ണ്‍സി​ല്‍ എ​റി​ഞ്ഞൊ​തു​ക്കി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​യേ​റ്റു. മൂ​ന്നാം ഓ​വ​റി​ല്‍ സ്കോ​ര്‍ ബോ​ര്‍ഡി​ല്‍ 17 റ​ണ്‍സെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ റ​ബാ​ഡ​യു​ടെ പ​ന്തി​ല്‍ ബൗ​ള്‍ഡാ​യി പു​റ​ത്താ​യി. എ​ന്നാ​ല്‍ ര​ണ്ടാം വി​ക്ക​റ്റി​ല്‍ രോ​ഹി​ത് ശ​ര്‍മ​യും ശു​ഭ്മാ​ന്‍ ഗി​ല്ലും ത​ക​ര്‍ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​ർ മ​റി​ക​ട​ന്നു.

രോ​ഹി​ത് വ​ലി​യ സ്കോ​റി​നു​ള്ള അ​ടി​ത്ത​റ​യി​ട്ടെ​ങ്കി​ലും നാ​ന്ദ്രെ ബ​ര്‍ഗ​റു​ടെ പ​ന്തി​ല്‍ ഗ​ള്ളി​യി​ല്‍ മാ​ര്‍ക്കോ യാ​ന്‍സ​ന്‍റെ കൈ​ക​ളി​ലൊ​തു​ങ്ങി. 50 പ​ന്തി​ല്‍ 39 റ​ണ്‍സാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ നേ​ട്ടം. കോ​ലി​യും ഗി​ല്ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റി​യ​പ്പോ​ള്‍ ഇ​ന്ത്യ സ​മ്മ​ര്‍ദ്ദ​മി​ല്ലാ​തെ 100 ക​ട​ന്നു. പി​ന്നാ​ലെ 55 പ​ന്തി​ല്‍ 36 റ​ണ്‍സെ​ടു​ത്ത ഗി​ല്ലി​നെ​യും നാ​ന്ദ്രെ ബ​ര്‍ഗ​റു​ടെ പ​ന്തി​ല്‍ മാ​ര്‍ക്കോ യാ​ന്‍സ​ന്‍ പി​ടി​കൂ​ടി. പി​ന്നാ​ലെ​യെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ര്‍ നേ​രി​ട്ട ര​ണ്ടാം പ​ന്തി​ല്‍ വെ​രി​യ​ന്നെ​ക്ക് ക്യാ​ച്ച് ന​ല്‍കി ശ്രേ​യ​സ് പൂ​ജ്യ​നാ​യി മ​ട​ങ്ങി. ചാ​യ​ക്ക് ശേ​ഷം കെ.​എ​ൽ. രാ​ഹു​ൽ (8), ര​വീ​ന്ദ്ര ജ​ഡേ​ജ (0), ജ​സ്പ്രീ​ത് ബും​മ്ര എ​ന്നി​വ​രെ ഒ​രു ഓ​വ​റി​ൽ പു​റ​ത്താ​ക്കി ലു​ങ്കി എ​ങ്കി​ടി ടിം ​ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചു. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ വി​രാ​ട് കോ​ലി (46), മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ​യേ​യും പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സ് അ​വ​സാ​നി​പ്പി​ച്ചു

Trending

No stories found.

Latest News

No stories found.