സ്മൃതിക്ക് സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് ജയം, പരമ്പര

ന്യൂസിലൻഡ് വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ആറ് വിക്കറ്റ് വിജയവുമായി ഇന്ത്യൻ വനിതകൾ 2-1നു പരമ്പര സ്വന്തമാക്കി
സ്മൃതിക്ക് സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് ജയം, പരമ്പര India-W vs New Zealand-W ODI series
സ്മൃതിക്ക് സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് ജയം, പരമ്പര
Updated on

അഹമ്മദാബാദ്: ന്യൂസിലൻഡ് വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ആറ് വിക്കറ്റ് വിജയവുമായി ഇന്ത്യൻ വനിതകൾ 2-1നു പരമ്പര സ്വന്തമാക്കി. ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചുറിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ചുറിയുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവി വനിതകൾ 49.5 ഓവറിൽ 232 റൺസിന് ഓൾഔട്ടായി. ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരവുമായി ദീപ്തി ശർമ
പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരവുമായി ദീപ്തി ശർമ

88 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ന്യൂസിലൻഡിനെ ബ്രൂക്ക് ഹാലിഡേയുടെ (86) അർധ സെഞ്ചുറിയാണ് ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത്. വിക്കറ്റ് കീപ്പർ ഇസബെല്ല ഗേസ് 25 റൺസും ഓൾറൗണ്ടർ ലിയ തഹുഹു 24 റൺസും നേടി.

ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റും പ്രിയ മിശ്ര രണ്ട് വിക്കറ്റും നേടി. രേണുക സിങ്ങിനും സൈമ ഠാക്കൂറിനും ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഓപ്പണർ ഷഫാലി വർമയെ (12) നാലാം ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ, മൂന്നാം നമ്പറിൽ ഇറങ്ങിയ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയയുമൊത്ത് (35) സ്മൃതി മന്ഥന വിജയത്തിന് അടിത്തറ പാകി.

സെഞ്ചുറി നേടിയ സ്മൃതി മന്ഥനയുടെ സെഞ്ചുറി ആഘോഷം
സെഞ്ചുറി നേടിയ സ്മൃതി മന്ഥനയുടെ സെഞ്ചുറി ആഘോഷം

യസ്തികയ്ക്കു ശേഷം വന്ന ഹർമൻപ്രീത് കൗർ 63 പന്തിൽ 59 റൺസുമായി റൺ നിരക്ക് സ്റ്റെഡിയാക്കി പുറത്താകാതെ നിന്നു.

പിന്നീട് ജമീമ റോഡ്രിഗ്സിന്‍റെ (18 പന്തിൽ 22) കാമിയോ കൂടിയായപ്പോൾ സ്മൃതിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും അനായാസം. 122 പന്തിൽ പത്ത് ഫോർ ഉൾപ്പെടെ കൃത്യം 100 റൺസാണ് സ്മൃതി നേടിയത്.

Trending

No stories found.

Latest News

No stories found.