ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മി​ന്നു മ​ണി ടീ​മി​ൽ

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍
ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മി​ന്നു മ​ണി ടീ​മി​ൽ
Updated on

മും​ബൈ: ഓ​സ്ട്രേ​ലി​യ​ന്‍ വ​നി​ത​ക​ള്‍ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ല്‍ മ​ല​യാ​ളി താ​രം മി​ന്നു മ​ണി​യും ഇ​ടം പി​ടി​ച്ചു. ഡി​സം​ബ​ര്‍ 28 മു​ത​ല്‍ ജ​നു​വ​രി ര​ണ്ട് വ​രെ മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ക​ളി​ക്കു​ക. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

ജ​നു​വ​രി അ​ഞ്ച് മു​ത​ല്‍ ഒ​മ്പ​ത് വ​രെ മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ന​വി മും​ബൈ​യി​ലെ ഡി ​വൈ പാ​ട്ടി​ല്‍ സ്റ്റേ​ഡി​യം ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​കും. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍.

ഏ​ക​ദി​ന ടീം: ​ഹ​ര്‍മ്മ​ന്‍പ്രീ​ത് കൗ​ര്‍ (ക്യാ​പ്റ്റ​ന്‍), സ്മൃ​തി മ​ന്ദാ​ന (വൈ​സ് ക്യാ​പ്റ്റ​ന്‍), ജ​മീ​മ റോ​ഡ്രിഗ്സ്, ഷ​ഫാ​ലി വ​ര്‍മ്മ, ദീ​പ്തി ശ​ര്‍മ്മ, യാ​സ്തി​ക ഭാ​ട്ടി​യ (വി​ക്ക​റ്റ് കീ​പ്പ​ര്‍), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​മ​ന്‍ജോ​ത് കൗ​ര്‍, ശ്രേ​യ​ങ്ക പാ​ട്ടി​ല്‍, മ​ന്ന​ത്ത് ക​ശ്യാ​പ്, സൈ​ക ഇ​സാ​ഖ്, രേ​ണു​ക സി​ങ്, ടി​റ്റാ​സ് സ​ദു, പൂ​ജ വ​സ്ത്രേ​ക്ക​ര്‍, സ്നേ​ഹ റാ​ണ, ഹ​ര്‍ലി​ന്‍ ഡി​യോ​ള്‍.

ടി-20 ​ടീം: ഹ​ർ​മ്മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), സ്മൃ​തി മ​ന്ദാ​ന (വൈ​സ് ക്യാ​പ്റ്റ​ൻ), ജ​മീ​മ റോ​ഡ്രി​ഗ്സ്, ഷ​ഫാ​ലി വ​ർ​മ്മ, ദീ​പ്തി ശ​ർ​മ്മ, യാ​സ്തി​ക ഭാ​ട്ടി​യ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മ​ൻ​ജോ​ത് കൗ​ർ, ശ്രേ​യ​ങ്ക പാ​ട്ടി​ൽ, മ​ന്ന​ത്ത് ക​ശ്യാ​പ്, സൈ​ക ഇ​സാ​ഖ്, രേ​ണു​ക സി​ങ്, ടി​റ്റാ​സ് സ​ദു, പൂ​ജ വ​സ്ത്രേ​ക്ക​ർ, ക​നി​ക അ​ഹു​ജ, മി​ന്നു മ​ണി.

Trending

No stories found.

Latest News

No stories found.