ഗുസ്തി താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഐഒസി നിർദേശം

''ഐഒഎയിൽ സിഇഒ/സെക്രട്ടറി-ജനറൽ നിയമനം വൈകുന്നത് ദൗർഭാഗ്യകരം''
പി.ടി. ഉഷ, പ്രസിഡന്‍റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
പി.ടി. ഉഷ, പ്രസിഡന്‍റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
Updated on

ലോസേൻ: ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതി എത്രയും വേഗം പരിഹരിഗക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) നിർദേശം നൽകി. ഇതിനായി അന്താരാഷ്‌ട്ര കായിക സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക പീഡനം നടത്തിയെന്ന പരാതി ഉയർത്തി ദേശീയ താരങ്ങൾ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് നിർദേശം.

ഐഒഎയിൽ സിഇഒ അല്ലെങ്കിൽ സെക്രട്ടറി-ജനറൽ തസ്തികയിലേക്കുള്ള നിയമനം വൈകുന്നത് ദൗർഭാഗ്യകരമാണെന്നും ഐഒസി വിലയിരുത്തി. വിഷയം നിരീക്ഷിച്ചു വരുകയാണെന്ന് ഐഒസി അറിയിച്ചു.

ഈ വർഷത്തെ ഐഒസി സെഷൻ മുംബൈയിലാണ് നടക്കാനിരിക്കുന്നത്. അതിനു മുൻപ് നിയമനം പൂർത്തിയാക്കേണ്ടതുണ്ട്. പി.ടി. ഉഷയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ സിഇഒയുടെ നിയമനം നടത്തേണ്ടതായിരുന്നു. സുപ്രീം കോടതി ഉത്തരവും ഇങ്ങനെ തന്നെയായിരുന്നെങ്കിലും, ഉഷയും സംഘവും ചുമതലയേറ്റ് ആറു മാസം പിന്നിട്ടും നിയമനം നടന്നിട്ടില്ല.

Trending

No stories found.

Latest News

No stories found.