പതിരണയ്ക്കു മുന്നിൽ പതറി ഡൽഹി; ചെന്നൈ പ്ലേഓഫിലേക്ക്

ടോ​സ് നേ​ടി ബാ​റ്റിങ് തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്നൈ 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍സ് നേ​ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ സാധിച്ചുള്ളൂ
പതിരണയ്ക്കു മുന്നിൽ പതറി ഡൽഹി; ചെന്നൈ പ്ലേഓഫിലേക്ക്
Updated on

ചെന്നൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രേ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി ക്യാപ്പി​റ്റ​ല്‍സി​ന് തോൽവി. 27 റണ്‍സിൻ്റെ വിജയവുമായി ചെന്നൈ പ്ലേഓഫിന് അരികിലെത്തി.

ടോ​സ് നേ​ടി ബാ​റ്റിങ് തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്നൈ 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍സ് നേ​ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ സാധിച്ചുള്ളൂ.

തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. 11 മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ 15 പോയിന്‍റുമായി ചെന്നൈ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മതീശ പതിരണയുടെ പന്തുകൾക്കു മുന്നിൽ ഡൽഹിക്ക് അടിതെറ്റുകയായിരുന്നു. നാല് ഓവർ എറിഞ്ഞ പതിരണ 37 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി.

തുടക്കത്തിൽ തന്നെ ഡൽഹിയുടെ നായകനെ ടീമിന് നഷ്ടമായി. രണ്ടാം പന്തിലാണ് ഡേവിഡ് വാർണർ പുറത്തായത്. 3 ഓവറുകൾ പിന്നിടുമ്പോഴേക്കും ഡൽഹിയുടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഫിൽ സോള്‍ട്ട് (17), മിച്ചല്‍ മാര്‍ഷ് (5) എന്നിവരാണ് മറ്റു രണ്ടു പേർ. ഇവർക്കു ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെ (27) - റിലീ റൂസ്സോ (35) കൂട്ടുകെട്ടിൽ 59 റണ്‍സ് പിറന്നെങ്കിലും റൺ റേറ്റ് ഇടിഞ്ഞു.

മത്സരത്തിൻ്റെ 13ആം ഓവറിൽ പതിരണ മനീഷ് പാണ്ഡെയെ എൽബിഡബ്ള്യുവിൽ തളച്ചപ്പോൾ ഡൽഹിയുടെ വിജയ പ്രതീക്ഷകൾക്ക് താളംതെറ്റുകയായിരുന്നു. 15ആം ഓവറിൽ റൂസോയെ ജഡേജയും വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതോടെ ഡൽഹി 89/5 എന്ന നിലയിലായി.

പിന്നീട് വന്ന അക്‌സര്‍ പട്ടേൽ (21), റിപല്‍ പട്ടേല്‍ (10), ലളിത് യാദവ് (12) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പരിശ്രമിച്ചെങ്കിലും ചെന്നൈയുടെ മുന്നിൽ തോൽവിയേറ്റു വാങ്ങുകയായിരുന്നു. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

25 റ​ണ്‍സെ​ടു​ത്ത ശി​വം ദു​ബെ​യാ​ണ് ചെന്നൈയുടെ ടോ​പ് സ്കോ​റ​ര്‍. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ നാ​യ​ക​ന്‍ ധോ​ണി​യും ര​വീ​ന്ദ്ര ജ​ഡേജ​യും പുറത്തെടുത്ത കാമിയോകളാണ് സി​എ​സ്കെ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഡ​ല്‍ഹി​ക്കാ​യി മി​ച്ച​ല്‍ മാ​ര്‍ഷ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ക്സ​ര്‍ പ​ട്ടേ​ലി​ന് ര​ണ്ട് വി​ക്ക​റ്റു​ണ്ട്.

ടോ​സ് നേ​ടി ബാ​റ്റ് ചെയ്ത ചെ​ന്നൈ​യ്ക്കു വേ​ണ്ടി പതിഞ്ഞ തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍മാ​രാ​യ ഡെ​വ​ണ്‍ കോ​ണ്‍വെ​യും ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദും ചേ​ര്‍ന്ന് ന​ല്‍കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 32 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്തു. എ​ന്നാ​ല്‍ അ​ഞ്ചാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ കോ​ണ്‍വെ​യെ (10) മ​ട​ക്കി അ​ക്സ​ര്‍ പ​ട്ടേ​ല്‍ ക​രു​ത്തു​കാ​ട്ടി. രഹാനെ 21 റ​ണ്‍സെ​ടു​ത്തു. ല​ളി​ത് യാ​ദ​വിനു വിക്കറ്റ്. ര​ഹാ​നെ​യ്ക്ക് പ​ക​രം വ​ന്ന അ​മ്പാ​ട്ടി റാ​യു​ഡു​വി​നെ കൂ​ട്ടു​പി​ടി​ച്ച് ദു​ബെ അ​ടി​ച്ചു​ത​ക​ര്‍ത്തു. ഇ​രു​വ​രും ചേ​ര്‍ന്ന് ടീം ​സ്കോ​ര്‍ 100 ക​ട​ത്തി.

എ​ന്നാ​ല്‍ 12 പ​ന്തി​ല്‍ നി​ന്ന് 25 റ​ണ്‍സെ​ടു​ത്ത ദു​ബെ​യെ മ​ട​ക്കി മി​ച്ച​ല്‍ മാ​ര്‍ഷ് വീ​ണ്ടും ചെ​ന്നൈ​യ്ക്ക് പ്ര​ഹ​ര​മേ​ല്‍പ്പി​ച്ചു. ചെ​ന്നൈ 126 ന് ​അ​ഞ്ചു​വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു. പിന്നീടാ യിരുന്നു ധോണിയും ജഡേജയും ചേർന്നുള്ള കൂട്ടുകെട്ട് പിറന്നത്.

19-ാം ഓ​വ​റി​ല്‍ ധോ​ണി ക​ത്തി​ക്ക​യ​റി​യ​തോ​ടെ ടീം ​സ്കോ​ര്‍ 150 ക​ട​ന്നു. ഖ​ലീ​ല്‍ അ​ഹ​മ്മ​ദിന്‍റെ ഓ​വ​റി​ല്‍ ര​ണ്ട് സി​ക്സും ഒ​രു ഫോ​റു​മ​ടി​ച്ച് ധോ​ണി ക​രു​ത്തു​കാ​ട്ടി. തൊ​ട്ടു​ത്ത ഓ​വ​റി​ല്‍ ജ​ഡേ​ജ​യെ മി​ച്ച​ല്‍ മാ​ര്‍ഷ് പു​റ​ത്താ​ക്കി. 16 പ​ന്തി​ല്‍ 21 റ​ണ്‍സാ​യിരുന്നു സ​മ്പാ​ദ്യം. അ​തേ ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ ധോ​ണി​യും പു​റ​ത്താ​യി. ഒ​ന്‍പ​ത് പ​ന്തി​ല്‍ നി​ന്ന് 20 റ​ണ്‍സെ​ടു​ത്താ​ണ് ധോ​ണി മ​ട​ങ്ങി​യ​ത്.

Trending

No stories found.

Latest News

No stories found.