അടിതെറ്റി രാജസ്ഥാൻ റോയൽസ്; 9 വിക്കറ്റിൻ്റെ അനായാസ ജയവുമായി ഗുജറാത്ത്

സ്വന്തം മൈതാനത്ത് 17.5 ഓവറിൽ 118 റൺസിനു പുറത്തായ രാജസ്ഥാനെതിരെ ബാറ്റിങിനിറങ്ങിയ ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു
അടിതെറ്റി രാജസ്ഥാൻ റോയൽസ്;  9 വിക്കറ്റിൻ്റെ അനായാസ ജയവുമായി ഗുജറാത്ത്
Updated on

ജയ്‌പൂര്‍: വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന സ​ഞ്ജു സാം​സ​ണി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും മോ​ഹ​ത്തി​ന് ഗു​ജ​റാ​ത്തി​ന്‍റെ തി​രി​ച്ച​ടി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേ ബാ​റ്റി​ങ് മ​റ​ന്നു. ഫലം 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വി. സ്വന്തം മൈതാനത്ത് 17.5 ഓവറിൽ 118 റൺസിനു പുറത്തായ രാജസ്ഥാനെതിരെ ബാറ്റിങിനിറങ്ങിയ ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഗുജറാത്ത് മത്സരത്തിൻ്റെ തുടക്കം മുതൽ വൃദ്ധിമാന്‍ സാഹയും(41*) ശുഭ്മാന്‍ ഗില്ലും (36) തകർത്തടിക്കുകയായിരുന്നു. എന്നാൽ ഒൻപതാം ഓവറിൽ ചാഹലിൻ്റെ പന്തിൽ ശുഭ്മാന്‍ ഗില്ലിനെ സഞ്ജു സാംസൺ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. പിന്നീട് ഇറങ്ങിയ നായകൻ ഹാർദിക് പാണ്ഡ്യ വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് അനായാസം ലക്ഷ്യം മറികടന്നു. 3 സിക്‌സറും 3 ഫോറുമടക്കം 15 പന്തിൽ 39 റൺസാണ് ഹാർദിക് അടിച്ചുകൂട്ടിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞെടുത്ത രാജസ്ഥാന് കണക്കുകൂട്ടൽ തെറ്റിപോവുന്ന കാഴ്ച്ചയാണ് മൈതാനത്ത് കണ്ടത്. തു​ട​ക്ക​ത്തി​ലേ ജോ​സ് ബ​ട്‌​ല​റെ ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ത്തു ചേ​ർ​ന്ന യ​ശ​സ്വി​യും സ​ഞ്ജു​വും ചേ​ർ​ന്ന് രാ​ജ​സ്ഥാ​നെ ക​ര​ക​യ​റ്റു​മെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഓ​ട്ട​ത്തി​ലൂ​ടെ യ​ശ​സ്വി റ​ണ്ണൗ​ട്ടാ​യി. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ നി​ലം പ​തി​ച്ചു.

20 പ​ന്തി​ൽ 30 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ സ​ഞ്ജു​വാ​ണ് ടോ​പ് സ്കോ​റ​ർ. ട്രെ​ന്‍റ് ബോ​ൾ​ട്ട് 15ഉം ​യ​ശ​സ്വി ജ​യ്സ്വാ​ൾ 14ഉം ​റ​ൺ​സ് നേ​ടി. നാ​ലോ​വ​റി​ൽ 14 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ഫ്ഗാ​ൻ താ​രം റ​ഷീ​ദ് ഖാ​ന്‍റെ ഉ​ജ്വ​ല ബൗ​ളി​ങ്ങാ​ണ് രാ​ജ​സ്ഥാ​നെ ത​ക​ർ​ത്ത​ത്. നൂ​ർ മു​ഹ​മ്മ​ദ് 25 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റും നേ​ടി. ഷമി‍യും ഹാർദിക്കും ഓരോ വിക്കറ്റ് വീഴ്ത്തി.

Trending

No stories found.

Latest News

No stories found.