നിർഭാഗ്യം കൂടെത്തന്നെ; ഒറ്റ റൺ അകലെ വീണ് ആർസിബി

തോൽവിയോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ മങ്ങിയ നിലയിലാണ്
നിർഭാഗ്യം കൂടെത്തന്നെ; ഒറ്റ റൺ അകലെ വീണ് ആർസിബി
Updated on

കൊല്‍ക്കത്ത: ഒരു റണ്‍സ് അകലെ ഐപിഎല്ലിലെ ഏഴാം തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്ത ഉയര്‍ത്തിയ 223-റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന ആർസിബി നിശ്ചിത 20 ഓവറിൽ 221 റണ്‍സിന് എല്ലാവരും പുറത്തായി.

ഇതോടെ 7 മത്സരങ്ങളിൽ 5 ജയവുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരു ആവട്ടെ എട്ട് മത്സരങ്ങളിൽ 1 ജയവും 7 തോൽവിയുമായി 2 പോയിന്റുമായി അവസാന സ്ഥാനക്കാരാണ്. തോൽവിയോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ മങ്ങിയ നിലയിലാണ്.

ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നിണ്ട ആവേശപ്പോരില്‍ കരൺ ശർമ ഓവറില്‍ മൂന്ന് സിക്‌സറുകള്‍ നേടിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്താൻ ബംഗളൂരുവിനായില്ല. 32 പന്തില്‍ 55 റണ്‍സ് നേടിയ വില്‍ ജാക്‌സ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോററായപ്പോൾ 23 പന്തില്‍ 52 റണ്‍സ് നേടി രജത് പട്ടീദാര്‍ കരുത്തുകാണിച്ചു.

വിരാട് കോഹ്ലി (18), ക്യാപ്റ്റന്‍ ഡുപ്ലസിസ് (7), കാമറൂണ്‍ ഗ്രീൻ(6), മഹിപാല്‍ ലൊമ്‌ർ(4), ദിനേശ് കാര്‍ത്തിക്ക്(25), സുയാഷ് പ്രഭുദേശായി(24), കരൺ ശർമ (20), ലോകി ഫെർഗൂസൻ (1), സിറാജ് (0) എന്നിങ്ങനെയാണ് മറ്റ് പ്രകടനങ്ങൾ.

കൊൽക്കത്തയ്ക്കായി റസൽ 3 വിക്കറ്റ് നേടിയപ്പോൾ സുനിൽ നരൈയ്ൻ ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Trending

No stories found.

Latest News

No stories found.