ഐപിഎൽ: രോഹിത്തിനെ നില നിർത്തി മുംബൈ, പന്തിനെ തള്ളി ഡൽ‌ഹി

മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ്ലി, സഞ്ജു സാംസൺ എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
IPL 2025 Retained Players List Rishabh Pant, KL Rahul Enter Auction
ഐപിഎൽ: രോഹിത്തിനെ നില നിർത്തി മുംബൈ, പന്തിനെ തള്ളി ഡൽ‌ഹി
Updated on

മുംബൈ: ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ഓരോ ടീമും നിലനിർത്തുന്ന കളിക്കാരുടെ പട്ടിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ്ലി, സഞ്ജു സാംസൺ എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രതീക്ഷയ്ക്ക് വിപരീതമായി രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയപ്പോൾ ഋഷഭ് പന്തിനെ ഡൽഹി കൈയൊഴിഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിലെ ചാമ്പ്യന്മാരായ കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ് ആറ് താരങ്ങളെയാണ് നിലനിർത്തിയിരിക്കുന്നത്. ആന്ദ്രേ റസ്സൽ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ (12 കോടി), റിങ്കു സിങ് (13 കോടി), ഹർഷിത് റാണ, രമൺദീപ് സിങ് (4 കോടി) എന്നിവരുടെ പട്ടികയാണ് കൊൽക്കത്ത സമർപ്പിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ തവണ ടീമിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചെന്നൈ സൂപ്പർകിങ്സ്

മഹേന്ദ്ര സിങ് ധോനി അടക്കം അഞ്ച് പേരെയാണ് ചെന്നൈ നില നിർത്തിയിരിക്കുന്നത്. നാലു കോടിക്ക് അൺക്യാപ്ഡ് പ്ലെയറായാണ് ധോനിയെ നില നിർത്തിയിരിക്കുന്നത്. ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദ് , രവീന്ദ്ര ജഡേജ (18 കോടി), മതീശ പതിരണ (13 കോടി), ശിവം ദുബേ (12 കോടി) എന്നിവരാണ് മറ്റു താരങ്ങൾ.

മുംബൈ ഇന്ത്യൻസ്

ഇഷാൻ കിഷനെ ഇത്തവണ മുംബൈ നിലനിർത്തിയിട്ടില്ല. പകരം ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ(8 കോടി) എന്നിവരെ നിലനിർത്തി. ഹാർദിക് ക്യാപ്റ്റനായി തുടരുമെന്നും പ്രഖ്യാപനം.

പഞ്ചാബ് കിങ്സ്

ശശാങ്ക് സിങ് (5.5 കോടി), പ്രഭ്‌സിംറൻ സിങ് (4 കോടി) എന്നിവരെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോലി (21 കോടി), രജത് പാട്ടീദാർ (11 കോടി), യാഷ് ദയാൽ (5 കോടി) എന്നിവരെയാണ് ബാംഗ്ലൂർ നില നിർത്തിയത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി അടക്കം പുറത്ത്.

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ , യശസ്വി ജയ്സ്‌വാൾ, ((18 കോടി), റിയാൻ പരാഗ്, ധ്രുവ് ജുറൽ (14 കോടി), ഷിംറോൺ ഹെറ്റ്‌മെയർ (11 കോടി), സന്ദീപ് ശർമ (4 കോടി) എന്നിവരെയാണ് ടീം നില നിർത്തിയത്.

സൺ റൈസേഴ്സ് ഹൈദരാബാദ്

ഹെന്റിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ, ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാർ റെഡ്ഡി (6 കോടി) എന്നിവരെ നിലനിർത്തിയ ടീം ഭുവനേശ്വർ കുമാർ, ടി. നടരാജൻ, വാഷിങ്ടൺ സുന്ദർ എന്നിവരെ കൈ വിട്ടു.

ഡൽഹി ക്യാപിറ്റൽസ്

അക്ഷർ പട്ടേൽ (16.5 കോടി), കുൽദീപ് യാദവ് (13.5 കോടി), ട്രിസ്റ്റൺ സ്റ്റബ്സ് (10 കോടി), അഭിഷേക് പോറൽ (4 കോടി) എന്നിവരെയാണ് ഡൽഹി നിർത്തിയത്. ക്യാപ്റ്റൻ ഋഷഭ് പന്തിനെ കൂടാതെ ഡേവിഡ് വാർനറെയും കൈവെടിഞ്ഞു.

ഗുജറാത്ത് ടൈറ്റൻസ്

റാഷിദ് ഖാൻ (18 കോടി), ശുഭ്മാൻ ഗിൽ (16.50 കോടി), സായ് സുദർശൻ (8.5 കോടി), രാഹുൽ തേവാത്തിയ, ഷാരൂഖ് ഖാൻ (4 കോടി) എന്നിവർ ഗുജറാത്തിനൊപ്പം തുടരും.

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

കെ.എൽ. രാഹുൽ, ക്വിൻ്റൺ ഡി കോക്, ക്രുണാൽ പാണ്ഡ്യ എന്നിവരെയെല്ലാം കൈവിട്ട ലഖ്നൗ നിക്കോലാസ് പൂരാൻ( 21 കോടി), രവി ബിഷ്ണോയി, മായങ്ക് യാദവ് (11 കോടി), മൊഹ്‌സിൻ ഖാൻ, ആയുഷ് ബദോനി (4 കോടി) എന്നിവരെ നിലനിർ‌ത്തി.

Trending

No stories found.

Latest News

No stories found.