ഐപിഎൽ ലേലം: ആരൊക്കെ ആർക്കൊക്കെ

ഈ ​ദി​നം ഞ​ങ്ങ​ള്‍ക്ക് ര​ണ്ടു പേ​ര്‍ക്കും ഒ​രു പ്ര​ത്യേ​ക ദി​വ​സ​മാ​ണെ​ന്ന് സ്റ്റാ​ര്‍ക്ക്
ഐപിഎൽ ലേലം: ആരൊക്കെ ആർക്കൊക്കെ
Updated on

ദു​ബാ​യ്: കോ​ടി​ക​ളു​ടെ കി​ലു​ക്കം സ​മ്മാ​നി​ച്ച് ഐ​പി​എ​ല്‍ താ​ര​ലേ​ലം. സ​ക​ല റെ​ക്കോ​ഡു​ക​ളും ഭേ​ദി​ച്ച് താ​ര​ങ്ങ​ളു​ടെ വി​ല കു​തി​ച്ച​പ്പോ​ള്‍ പു​തി​യ സീ​സ​ണി​ലെ വി​ല​യേ​റി​യ താ​ര​മാ​യി ഓ​സീ​സ് പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യ്ക്ക് സ്റ്റാ​ര്‍ക്കി​നെ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 24.75 കോ​ടി രൂ​പ​യാ​ണ് കോ​ല്‍ക്ക​ത്ത സ്റ്റാ​ര്‍ക്കി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ പൊ​ടി​ച്ച​ത്. 20.50 കോ​ടി രൂ​പ മു​ട​ക്കി മ​റ്റൊ​രു ഓ​സീ​സ് ബൗ​ള​റാ​യ പാ​റ്റ് ക​മി​ന്‍സി​നെ സ്വ​ന്ത​മാ​ക്കി റെ​ക്കോ​ഡ് സ്ഥാ​പി​ച്ച് മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ലാ​ണ് സ്റ്റാ​ര്‍ക്കി​നെ വാ​ങ്ങി കോ​ല്‍ക്ക​ത്ത റെ​ക്കോ​ഡി​ട്ട​ത്.

ഇം​ഗ്ല​ണ്ട് ഓ​ള്‍റൗ​ണ്ട​ര്‍ സാം ​ക​റ​നു വേ​ണ്ടി പ​ഞ്ചാ​ബ് കി​ങ്സ് ക​ഴി​ഞ്ഞ മെ​ഗാ ലേ​ല​ത്തി​ല്‍ മു​ട​ക്കി​യ 18.50 കോ​ടി രൂ​പ​യു​ടെ റെ​ക്കോ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. ര​ണ്ടു കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​മാ​യി ലേ​ല​ത്തി​ലെ​ത്തി​യ പാ​റ്റ് ക​മ്മി​ന്‍സി​നു വേ​ണ്ടി 20.50 കോ​ടി രൂ​പ​യാ​ണ് സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മു​ട​ക്കി​യ​ത്. ഓ​ള്‍റൗ​ണ്ട​ര്‍ ടാ​ഗി​ലാ​ണ് ക​മ്മി​ന്‍സ് വ​ന്ന​ത്.

ഇ​ത് ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നു. എ​ന്‍റെ ഭാ​ര്യ അ​ലി​സ ഇ​പ്പോ​ള്‍ ഓ​സീ​സ് ടീ​മി​നൊ​പ്പം ഇ​ന്ത്യ​യി​ലു​ണ്ട്. അ​തു​കൊ​ണ്ട് ഞാ​ന്‍ അ​റി​യു​ന്ന​തി​നു​മു​മ്പേ ഈ ​വി​വ​ര​ങ്ങ​ള്‍ അ​വ​ര്‍ അ​റി​ഞ്ഞു. ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മെ​ങ്കി​ലും വ​ലി​യ ആ​വേ​ശം പ​ക​രു​ന്നു.- മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് പ്ര​തി​ക​രി​ച്ചു. പാ​റ്റ് ക​മി​ന്‍സും ഞാ​നും ഇ​പ്പോ​ള്‍ ബോ​ക്സി​ങ് ഡേ ​ടെ​സ്റ്റി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഈ ​ദി​നം ഞ​ങ്ങ​ള്‍ക്ക് ര​ണ്ടു പേ​ര്‍ക്കും ഒ​രു പ്ര​ത്യേ​ക ദി​വ​സ​മാ​ണെ​ന്ന് സ്റ്റാ​ര്‍ക്ക് കൂ​ട്ടി​ച്ചേ​ര്‍ത്തു.

ടി20 ​ലോ​ക​ക​പ്പ് വ​രാ​നി​രി​ക്കു​ന്ന​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടി20 ​ലീ​ഗി​ല്‍ ക​ളി​ക്കാ​നാ​വു​ന്ന​ത് ഞ​ങ്ങ​ള്‍ക്ക് ഗു​ണം ചെ​യ്യും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സാ​യി​രു​ന്നു സ്റ്റാ​ര്‍ക്കി​നാ​യി ആ​ദ്യം കോ​ല്‍ക്ക​ത്ത​യ്ക്കാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, വി​ല 9.6 കോ​ടി​യി​ലെ​ത്തി​യ​തോ​ടെ അ​വ​ര്‍ പി​ന്മാ​റി. പി​ന്നീ​ട് മും​ബൈ​യും അ​തി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തും സ്റ്റാ​ര്‍ക്കി​നാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍, വാ​ശി​യേ​റി​യ ലേ​ലം വി​ളി​ക്കൊ​ടു​വി​ല്‍ സ്റ്റാ​ര്‍ക്കി​നെ കോ​ല്‍ക്ക​ത്ത ത​ന്നെ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ എ​ട്ട് വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് ഐ​പി​എ​ല്ലി​നെ​ത്തു​ന്ന​ത്. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നൊ​പ്പം 2015ലാ​യി​രു​ന്നു സ്റ്റാ​ര്‍ക്ക് അ​വ​സാ​നം ക​ളി​ച്ച​ത്. ര​ണ്ട് സീ​സ​ണു​ക​ളി​ലാ​യി 27 മ​ത്സ​ര​ങ്ങ​ള്‍ ഐ​പി​എ​ല്ലി​ല്‍ ക​ളി​ച്ച സ്റ്റാ​ര്‍ക്ക് 34 വി​ക്ക​റ്റു​ക​ള്‍ നേ​ടി. എ​ക്കോ​ണ​മി റേ​റ്റ് 7.17 . 2018ല്‍ ​കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് അ​ദ്ദേ​ഹ​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​രു​ക്ക് മൂ​ലം ക​ളി​ച്ചി​രു​ന്നി​ല്ല.

ക​മ്മി​ന്‍സി​ന്‍റെ പേ​ര് വി​ളി​ച്ച​പ്പോ​ള്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സും മും​ബൈ ഇ​ന്ത്യ​ന്‍സു​മാ​ണ് ലേ​ലം വി​ളി തു​ട​ങ്ങി​യ​ത്. മും​ബൈ പി​ന്‍മാ​റി​യ​തോ​ടെ ആ​ര്‍സി​ബി വി​ളി തു​ട​ങ്ങി. ഇ​തോ​ടെ ചെ​ന്നൈ വി​ട്ടു. ഇ​തോ​ടെ​യാ​യി​രു​ന്നു സ​ണ്‍റൈ​ സേ​ഴ്സി​ന്‍റെ മാ​സ് എ​ന്‍ട്രി

പാ​റ്റ് ക​മി​ന്‍സ് റെ​ക്കോ​ര്‍ഡി​ട്ട​തി​ന് പി​ന്നാ​ലെ കോ​ടി​ക​ള്‍ വാ​രി ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍. 10.75 കോ​ടി രൂ​പ​യ്ക്ക് മു​മ്പ് ആ​ര്‍സി​ബി​യി​ലെ​ത്തി​യ ഹ​ര്‍ഷ​ലി​നെ ഇ​ത്ത​വ​ണ ഒ​രു പ​ടി കൂ​ടി ക​ട​ന്ന് 11.75 കോ​ടി രൂ​പ​ക്ക് പ​ഞ്ചാ​ബ് കി​ങ്സാ​ണ് ടീ​മി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ നി​റം മ​ങ്ങി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഹ​ര്‍ഷ​ലി​നെ ആ​ര്‍സി​ബി ഒ​ഴി​വാ​ക്കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​നീ​ക്കം ബാ​ലി​ശ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.

ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ സെ​ഞ്ചു​റി അ​ടി​ച്ച കി​വീ​സ് ബാ​റ്റ​ര്‍ ഡാ​രി​ല്‍ മി​ച്ച​ലി​നെ 14 കോ​ടി രൂ​പ മു​ട​ക്കി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ടീ​മി​ലെ​ത്തി​ച്ചു. ന്യൂ​സി​ല​ന്‍ഡ് ഓ​പ്പ​ണ​റാ​യ ഡെ​വോ​ണ്‍ കോ​ണ്‍വെ​യും മി​ച്ച​ല്‍ സാ​ന്‍റ്ന​റും നേ​ര​ത്തെ ടീ​മി​ലു​ള്ള ചെ​ന്നൈ മ​റ്റൊ​രു ന്യൂ​സി​ല​ന്‍ഡ് താ​ര​മാ​യ ര​ചി​ന്‍ ര​വീ​ന്ദ്ര​യെ​യും ഇ​ന്ന് ലേ​ല​ത്തി​ല്‍ ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. ചെ​ന്നൈ​യു​ടെ പ​രി​ശീ​ല​ക​ന്‍ കി​വീ​സ് ഇ​തി​ഹാ​സം സ്റ്റീ​ഫ​ന്‍ ഫ്ളെ​മി​ങ്ങാ​ണ്.

ലേ​ല​ത്തി​ല്‍ റെ​ക്കോ​ര്‍ഡി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍ ജെ​റാ​ള്‍ഡ് കോ​റ്റ്സി​യെ മും​ബൈ ഇ​ന്ത്യ​ന്‍സ് സ്വ​ന്ത​മാ​ക്കി. മും​ബൈ​യും ചെ​ന്നൈ​യും കോ​റ്റ്സി​ക്കാ​യി ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​ഞ്ച് കോ​ടി രൂ​പ​ക്ക് കോ​ട്സി​യെ മും​ബൈ ടീ​മി​ലെ​ത്തി​ച്ചു. ര​ണ്ട് കോ​ടി രൂ​പ​യാ​യി​രു​ന്നു ലേ​ല​ത്തി​ല്‍ കോ​റ്റ്സി​യു​ടെ അ​ടി​സ്ഥാ​ന​വി​ല.

അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​രം അ​സ്മ​ത്തു​ള്ള ഒ​മ​ര്‍സാ​യി​യെ ഗു​ജ​റാ​ത്ത് അ​ടി​സ്ഥാ​ന വി​ല​യാ​യ 50 ല​ക്ഷം രൂ​പ​ക്ക് ടീ​മി​ലെ​ത്തി​ച്ചു. ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ക്രി​സ് വോ​ക്സി​നെ 4.2 കോ​ടി പ​ഞ്ചാ​ബ് കിം​ഗ്സ് ടീ​മി​ലെ​ത്തി​ച്ചു.

മും​ബൈ ബൗ​ളി​ങ്ങി​ല്‍ ക​ല​ക്കും

ഏ​റ്റ​വും ബു​ദ്ധി​പൂ​ര്‍വം ലേ​ലം വി​ളി​ച്ച ഒ​രു ടീം ​മും​ബൈ ഇ​ന്ത്യ​ന്‍സ് എ​ന്ന് നി​സം​ശ​യം പ​റ​യാം. മി​ക​ച്ച ബാ​റ്റി​ങ് നി​ര നി​ല​വി​ലു​ള്ള മും​ബൈ ബൗ​ളി​ങ്ങി​ലാ​ണ് പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. ജ​സ്പ്രീ​ത് ബു​മ്ര ന​യി​ക്കു​ന്ന ബൗ​ളി​ങ് നി​ര​യി​ല​ക്ക് കോ​ട്സി​യും മ​ധു​ശ​ങ്ക​യു​മെ​ത്തി. ആ​കാ​ശ് മ​ധ്വാ​ളും ജേ​സ​ണ്‍ ബെ​ഹ്റ​ന്‍ഡോ​ര്‍ഫും കൂ​ടി​യാ​കു​മ്പോ​ള്‍ മും​ബൈ​യു​ടെ ബൗ​ളി​ങ് നി​ര ഭ​ദ്രം. ര​ണ്ട് കോ​ടി അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന കോ​ട്സി​യെ അ​ഞ്ച് കോ​ടി രൂ​പ​യ്ക്കാ​ണ് മും​ബൈ സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ല​ങ്ക​ന്‍ താ​രം മ​ധു​ശ​ങ്ക 4.6 കോ​ടി രൂ​പ​യ്ക്കാ​ണ് മും​ബൈ​യി​ലെ​ത്തി​യ​ത്. ലേലം പുരോഗമിക്കവേ, മറ്റൊരു ലങ്കൻ താരത്തെ കൂടി മുംബൈ സ്വന്തമാക്കി. നുവാൻ തുഷാര യെ 4.80 കോടി രൂപയ്ക്ക് മുംബൈ ടീമിലെത്തി ച്ചു. ആ​കാ​ശ് മ​ധ്വാ​ളി​നെ​യും ജേ​സ​ണ്‍ ബെ​ഹ്റ​ന്‍ഡോ​ര്‍ഫി​നെ​യും മും​ബൈ നി​ല​നി​ര്‍ത്തി​യി​രു​ന്നു.

ചെ​ന്നൈ​യി​ല്‍ വ​ന്‍ തോ​ക്കു​ക​ള്‍

ലേ​ലം വി​ളി​യി​ല്‍ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യ മ​റ്റൊ​രു ടീ​മാ​ണ് നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്. അ​മ്പാ​ട്ടി റാ​യു​ഡു പോ​യ ഒ​ഴി​വി​ലേ​ക്ക് മ​ധ്യ​നി​ര ബാ​റ്റ​റെ തേ​ടി​യ ചെ​ന്നൈ​ക്ക് ഉ​ത്ത​ര്‍പ്ര​ദേ​ശ് താ​രം സ​മീ​ര്‍ റി​സ്വി​യെ ല​ഭി​ച്ചു. സ​മീ​ര്‍ റി​സ്വി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ 8.40 കോ​ടി രൂ​പ​യാ​ണ് ചെ​ന്നൈ വാ​രി​യെ​റി​ഞ്ഞ​ത്. കേ​വ​ലം 20 ല​ക്ഷ​മാ​യി​രു​ന്നു റി​സ്വി​യു​ടെ അ​ടി​സ്ഥാ​ന വി​ല. എ​ന്നാ​ല്‍ കൂ​റ്റ​ന​ടി​ക്കാ​ര​ന്‍ ഡാ​രി​ല്‍ മി​ച്ച​ലി​നെ വാ​ശി​യേ​റി​യ ലേ​ലം വി​ളി​ക്കൊ​ടു​വി​ല്‍ 14 കോ​ടി​രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നാ​യ​താ​ണ് ചെ​ന്നൈ​യു​ടെ വ​ലി​യ നേ​ട്ടം. ഒ​രു കോ​ടി രൂ​പ​യാ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ അ​ടി​സ്ഥാ​ന വി​ല. അ​തേ​സ​മ​യം, വ​ലി​യ ലാ​ഭ​ത്തി​ല്‍ അ​വ​ര്‍ക്ക് ല​ഭി​ച്ച താ​രം ന്യൂ​സി​ല​ന്‍ഡി​ന്‍റെ ത​ന്നെ ര​ചി​ന്‍ ര​വീ​ന്ദ്ര​യാ​ണ്, 1.5 കോ​ടി അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ര​ചി​നെ 1.8 കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ അ​മ്പേ പ​രാ​ജ​യ​മാ​യി​രു​ന്ന ശാ​ര്‍ദു​ല്‍ ഠാ​ക്കു​റി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ ചെ​ന്നൈ പൊ​ടി​ച്ച​ത് നാ​ല് കോ​ടി രൂ​പ​യാ​ണ്. ചെ​ന്നൈ​യു​ടെ പേ​ഴ്സി​ല്‍ ഇ​നി അ​വേ​ശി​ഷി​ക്കു​ന്ന​ത് 3.20 കോ​ടി രൂ​പ​യാ​ണ്. ഒ​രു വി​ദേ​ശ​താ​ര​മ​ട​ക്കം ര​ണ്ട് താ​ര​ങ്ങ​ളു​ടെ ഒ​ഴി​വാ​ണ് ഇ​നി ചെ​ന്നൈ നി​ര​യി​ലു​ള്ള​ത്.

ടോ​പ് 6

  • മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് - 24.75 കോ​ടി - കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്

  • പാ​റ്റ് ക​മി​ന്‍സ് - 20.50 കോ​ടി - സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

  • ഡാ​രി​ല്‍ മി​ച്ച​ല്‍ - 14 കോ​ടി - ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്

  • ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍ - 11.75 കോ​ടി - പ​ഞ്ചാ​ബ് കി​ങ്സ്

  • റോ​വ​ന്‍ പ​വ​ല്‍ - 7.40 കോ​ടി - രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്

  • ട്രാ​വി​സ് ഹെ​ഡ് - 6.80 കോ​ടി - സൺ റൈസേഴ്സ്

ഐ​പി​എ​ല്ലി​ലെ വി​ല​യേ​റി​യ താ​ര​ങ്ങ​ള്‍ ഇ​തു​വ​രെ

  • മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് - നൈ​റ്റ് റൈ​ഡേ​ഴ്സ് - 24.75 കോ​ടി - 2024

  • പാ​റ്റ് ക​മി​ന്‍സ് - സ​ണ്‍ റൈ​സേ​ഴ്സ് - 20.50 കോ​ടി - 2024

  • സാം ​ക​റ​ന്‍ - പ​ഞ്ചാ​ബ് കി​ങ്സ് - 18.50 കോ​ടി - 2023

  • കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ - മും​ബൈ ഇ​ന്ത്യ​ന്‍സ് - 17.50 കോ​ടി - 2023

  • ബെ​ന്‍ സ്റ്റോ​ക്സ് - ചെ​ന്നൈ - 16.25 കോ​ടി - 2023

  • ക്രി​സ് മോ​റി​സ് - രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് - 16.25 കോ​ടി - 2021

  • നി​ക്കോ​ളാ​സ് പു​രാ​ന്‍ - ല​ഖ്നൗ - 16 കോ​ടി - 2023

  • യു​വ് രാ​ജ് സി​ങ് - ഡ​ല്‍ഹി - 16 കോ​ടി - 2015സുമിത് കുമാർ

വി​വി​ധ ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ താ​ര​ങ്ങ​ള്‍

ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്

ഡാ​രി​ല്‍ മി​ച്ച​ല്‍(14 കോ​ടി), ര​ചി​ന്‍ ര​വീ​ന്ദ്ര(1.8 കോ​ടി), ഷാ​ര്‍ദ്ദു​ല്‍ താ​ക്കൂ​ര്‍(4 കോ​ടി), സ​മീ​ര്‍ റി​സ്വി(8.4 കോ​ടി), മുസ്തഫിസുർ റഹ്മാൻ (2 കോ​ടി ), അവനീഷ് റാവു ആരവേലി (20 ല​ക്ഷം)

മും​ബൈ ഇ​ന്ത്യ​ന്‍സ്

ജെ​റാ​ള്‍ഡ് കോ​ട്സി(5 കോ​ടി), ദി​ല്‍ഷ​ന്‍ മ​ധു​ശ​ങ്ക(4.6 കോ​ടി), നുവാൻ തുഷാര (4.80 കോ​ടി), മുഹമ്മദ് നബി (1.5 കോ​ടി ), ശ്രേയസ് ഗോപാൽ (20 ല​ക്ഷം), ശിവാലിക് ശർമ്മ (20 ല​ക്ഷം), അൻഷുൽ കാംബോജ് (20 ല​ക്ഷം), നമൻ ധിർ (20 ല​ക്ഷം)

കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്

മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്-(24.75 കോ​ടി), കെ ​എ​സ് ഭ​ര​ത്(50 ല​ക്ഷം), ചേ​ത​ന്‍ സ​ക്ക​റി​യ(50 ല​ക്ഷം), അം​ഗൃ​ഷ് ര​ഘു​വം​ശി(20 ല​ക്ഷം), ര​മ​ണ്‍ദീ​പ് സി​ങ്(20 ല​ക്ഷം), സാക്കിബ് ഹുസൈൻ (20 ല​ക്ഷം), മനീഷ് പാണ്ഡെ (50 ല​ക്ഷം), ഗസ് അറ്റ്കിൻസൺ (1 കോ​ടി), ഷെർഫാൻ റഥർഫോർഡ് (1.5 കോ​ടി), മുജീബ് റഹ്മാൻ (2 കോ​ടി)

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്

റോ​വ്മാ​ന്‍ പ​വ​ല്‍(7.4 കോ​ടി), ശു​ഭം ദു​ബെ(5.8 കോ​ടി), നാന്ദ്രെ ബർഗർ (50 ല​ക്ഷം), ടോം കോഹ്ലർ-കാഡ്മോർ (40 ല​ക്ഷം), ആബിദ് മുഷ്താഖ് (20ല ​ക്ഷം)

ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സ്

അ​സ്മ​ത്തു​ള്ള ഒ​മ​ര്‍സാ​യി(50 ല​ക്ഷം), ഉ​മേ​ഷ് യാ​ദ​വ്(5.8 കോ​ടി), ഷാ​രൂ​ഖ് ഖാ​ന്‍(7.4 കോ​ടി), സ്പെൻസർ ജോൺസൺ (10 കോ​ടി), റോബിൻ മിൻസ് (3.6 കോ​ടി), സുശാന്ത് മിശ്ര (2.2 കോ​ടി), കാർത്തിക് ത്യാഗി (60 ല​ക്ഷം), മാനവ് സുതാർ (20 ല​ക്ഷം)

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍

അ​ല്‍സാ​രി ജോ​സ​ഫ്(11.5 കോ​ടി), യഷ് ദയാൽ (5 കോ​ടി), ലോക്കി ഫെർഗൂസൺ (2 കോ​ടി), ടോം കറൻ (1.5 കോ​ടി), സൗരവ് ചൗഹാൻ (20 ല​ക്ഷം), സ്വപ്നിൽ സിംഗ് (20 ല​ക്ഷം)

സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

ട്രാ​വി​സ് ഹെ​ഡ്(6.8 കോ​ടി), പാ​റ്റ് ക​മി​ന്‍സ്(20.50 കോ​ടി), വാ​നി​ന്ദു ഹ​സ​ര​ങ്ക(1.50 കോ​ടി), ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ട്(1.6 കോ​ടി), ജാതവേദ് സുബ്രഹ്മണ്യൻ (20 ല​ക്ഷം), ആകാശ് സിംഗ് (20 ല​ക്ഷം)

ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്

ട്രൈ​സ്റ്റ​ന്‍ സ്റ്റ​ബ്സ്(50 ല​ക്ഷം), ഹാ​രി ബ്രൂ​ക്ക്(4 കോ​ടി), കുമാർ കുശാഗ്ര (7.2 കോ​ടി), ജ്യെ റിച്ചാർഡ്സൺ (5 കോ​ടി), സുമിത് കുമാർ (1 കോ​ടി), ഷായ് ഹോപ്പ് (75 ല​ക്ഷം), റിക്കി ഭുയി (20 ല​ക്ഷം), സ്വസ്തിക ചിക്കര (20 ല​ക്ഷം), റാസിഖ് ദാർ (20 ല​ക്ഷം)

പ​ഞ്ചാ​ബ് കി​ങ്സ്

ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍(11.75 കോ​ടി), ക്രി​സ് വോ​ക്സ്(4.2 കോ​ടി), റി​ലെ റോ​സൂ (8 കോ​ടി), തനയ് ത്യാഗരാജൻ (20 ല​ക്ഷം), വിശ്വനാഥ് പ്രതാപ് സിംഗ് (20 ല​ക്ഷം), അശുതോഷ് ശർമ്മ (20 ല​ക്ഷം), ശശാങ്ക് സിംഗ് (20 ല​ക്ഷം), പ്രിൻസ് ചൗധരി (20 ല​ക്ഷം)

ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ്

ശി​വം മാ​വി(6.4 കോ​ടി), അ​ര്‍ഷി​ന്‍ കു​ല്‍ക്ക​ര്‍ണി(20 ല​ക്ഷം), എം സിദ്ധാർത്ഥ് (2.4 കോ​ടി), ഡേവിഡ് വില്ലി (2 കോ​ടി), ആഷ്ടൺ ടർണർ (1 കോ​ടി), മൊഹമ്മദ് അർഷാദ് ഖാൻ (20 ല​ക്ഷം)

ആ​ര്‍ക്കും വേ​ണ്ടാ​ത്ത പ്ര​ധാ​ന താ​ര​ങ്ങ​ള്‍

സ്റ്റീ​വ​ന്‍ സ്മി​ത്ത്, ക​രു​ണ്‍ നാ​യ​ര്‍, ഫി​ല്‍ സാ​ള്‍ട്ട്, ജോ​ഷ് ഇ​ന്‍ഗ്ലി​സ്, കു​ശാ​ല്‍ മെ​ന്‍ഡി​സ്, ജോ​ഷ് ഹെ​യ്സ​ല്‍വു​ഡ്, വ​ഖാ​ര്‍ സ​ലാം​ഖീ​ല്‍, ആ​ദി​ല്‍ റ​ഷീ​ദ്, അ​ക്കീ​ല്‍ ഹു​സൈ​ന്‍, ഇ​ഷ് സോ​ധി, ത​ബ്രെ​യ്സ് ഷം​സി, മു​ജീ​ബ് ഉ​ര്‍ റ​ഹ്മാ​ന്‍, രോ​ഹ​ന്‍ കു​ന്നു​മ്മേ​ല്‍, പ്രി​യാ​ന്‍ഷ് ആ​ര്യ, മ​ന​ന്‍ വോ​റ.​ കു​ല്‍ദീ​പ് യാ​ദ​വ്. സ​ര്‍ഫ​റാ​സ് ഖാ​ന്‍.

Trending

No stories found.

Latest News

No stories found.