ഐപിഎൽ പ്ലേഓഫ് പോരാട്ടങ്ങൾ ഇങ്ങനെ

കോൽക്കത്തയും ഹൈദരാബാദും തമ്മിലാണ് ആദ്യ ക്വാളിഫയർ. ഇതിൽ ജയിക്കുന്നവർ ഫൈനലിലേക്ക്. തോൽക്കുന്നവർ രാജസ്ഥാൻ - ബംഗളൂരു മത്സരത്തിലെ ജേതാക്കളെ നേരിടും.
ഐപിഎൽ പ്ലേഓഫ് പോരാട്ടങ്ങൾ ഇങ്ങനെ
ശ്രേയസ് അയ്യർ, പാറ്റ് കമ്മിൻസ്, സഞ്ജു സാംസൺ, ഫാഫ് ഡു പ്ലെസി.
Updated on

ഐപിഎൽ പതിനേഴാം സീസണിന്‍റെ ലീഗ് ഘട്ടം പൂർത്തിയായി. പത്ത് ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ഇനി ശേഷിക്കുന്നത് നാല് ടീമുകൾ മാത്രം.

പതിനാല് മത്സരങ്ങളിൽ പത്തും ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പോയിന്‍റ് പട്ടികയിൽ മുന്നിൽ. പഞ്ചാബ് കിങ്സിനെതിരായ ജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്കുയർന്നു. കോൽക്കത്തയ്‌ക്കെതിരായ രാജസ്ഥാന്‍റെ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. തുടർ വിജയങ്ങളുമായി ടൂർണമെന്‍റിന്‍റിൽ തുടക്കമിട്ട രാജസ്ഥാൻ അവസാന നാലു കളിയും തോറ്റ് മൂന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. അതേസമയം, തുടരെ ആറ് കളി ജയിച്ച് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നാലാം സ്ഥാനത്തുമുണ്ട്.

ഇത്തവണ പ്ലേഓഫിലെത്തിയ നാലു ടീമുകളിൽ ആർസിബി ഒഴികെയുള്ളവരെല്ലാം ഒരിക്കലെങ്കിലും കിരീടം നേടിയവരാണ്. രാജസ്ഥാൻ ആദ്യ ഐപിഎല്ലിൽ ചാംപ്യൻമാരായിരുന്നു. രണ്ടാം പതിപ്പിൽ ചാംപ്യൻമാരായ ഡെക്കാൻ ചാർജേഴ്സാണ് പിന്നീട് സൺറൈസേഴ്സ് എന്നു പേരു മാറ്റിയത്. 2012, 2014 വർഷങ്ങളിൽ കെകെആർ ചാംപ്യൻമാരാകുമ്പോൾ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീർ ഇപ്പോൾ മെന്‍റർ റോളിൽ ടീമിനൊപ്പമുണ്ട്.

ക്വാളിഫയർ - എലിമിനേറ്റർ രീതിയിലാണ് ഇനി ഫൈനലിസ്റ്റുകളെ നിർണയിക്കുക.

  • ക്വാളിഫയർ 1: ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ കെകെആർ, എസ്ആർഎച്ച് ടീമുകൾ തമ്മിലാണ് ആദ്യ ക്വാളിഫയർ. അഹമ്മദാബാദിൽ ചൊവ്വാഴ്ചയാണ് മത്സരം. ഇതിൽ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. തോൽക്കുന്നവർ പുറത്താകില്ല.

  • എലിമിനേറ്റർ: ബംഗളൂരുവും രാജസ്ഥാനും തമ്മിലാണ് എലിമിനേറ്റർ. ബുധനാഴ്ച അഹമ്മദാബാദിൽ തന്നെയാണ് മത്സരം. ഇതിൽ തോൽക്കുന്നവർ പുറത്താകും. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിനു യോഗ്യത നേടും.

  • ക്വാളിഫയർ 2: ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും എലിമിനേറ്ററിൽ ജയിക്കുന്നവരുമാണ് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുക. വെള്ളിയാഴ്ച ചെന്നൈയിലാണ് മത്സരം. ഇതിൽ ജയിക്കുന്നവർ ഫൈനലിൽ.

  • ഫൈനൽ: ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങൾക്കും 3 പ്ലേഓഫ് മത്സരങ്ങൾക്കും ശേഷം ഞായറാഴ്ച ചെന്നൈയിൽ ഫൈനൽ. ഒന്നാം ക്വാളിഫയറിലെയും രണ്ടാം ക്വാളിഫയറിലെയും ജേതാക്കളായിരിക്കും ഏറ്റുമുട്ടുക. മത്സരം വൈകിട്ട് 7.30 മുതൽ.

Trending

No stories found.

Latest News

No stories found.