IPL playoff scenario latest
ഐപിഎൽ: നാലാം സ്ഥാനം തേടി മൂന്ന് ടീമുകൾ

ഐപിഎൽ: നാലാം സ്ഥാനം തേടി മൂന്ന് ടീമുകൾ

രാജസ്ഥാനും കോൽക്കൊത്തയും ഹൈദരാബാദും പ്ലേഓഫ് ഉറപ്പിക്കുന്നു. മുംബൈയും പഞ്ചാബും പുറത്തായി. പ്ലേഓഫിലെ നാലാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ പ്രധാനമായും മൂന്നു ടീമുകളാണ് ശേഷിക്കുന്നത്.

ഐപിഎല്ലിൽ ശനിയാഴ്ച കോൽക്കത്ത നൈറ്റ് റൈഡേഴും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുമ്പോൾ മത്സരഫലം അത്ര പ്രസക്തമല്ല. കാരണം കോൽക്കത്ത പ്ലേഓഫ് ഉറപ്പിച്ച ടീമാണ്, മുംബൈ പുറത്തായ ടീമും. കൊൽക്കത്തയെ കൂടാതെ രാജസ്ഥാൻ റോയൽസും പ്ലേ ഉറപ്പിച്ചു എന്നുതന്നെ പറയാം. രണ്ടു ടീമുകൾക്കും സാങ്കേതികമായി നിർദിഷ്ട പോയിന്‍റുകളിലെത്തുക മാത്രമാണ് ഇനി വേണ്ടത്. പ്ലേഓഫ് കടമ്പ കടക്കുക എന്നതിലുപരി, പോയിന്‍റ് ടേബിളിലെ സ്ഥാനങ്ങൾ നിർണയിക്കുക എന്നതു മാത്രമാണ് കെകെആർ, ആർആർ ടീമുകൾക്കിടയിൽ ബാക്കിയുള്ളത്.

അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫ് കളിക്കുമെന്ന് 96 ശതമാനം ഉറപ്പ് പറയാമെങ്കിലും അവർ പോയിന്‍റ് ടേബിളിന്‍റെ തലപ്പത്തെത്താനുള്ള സാധ്യത നാലു ശതമാനം മാത്രം.

മുംബൈക്കു പുറമേ പഞ്ചാബ് കിങ്സും ടൂർണമെന്‍റിൽനിന്നു പുറത്തായിക്കഴിഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കും സാധ്യത വളരെ കുറവാണ്. പ്രായോഗികതലത്തിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകൾ തമ്മിലാണ് പോയിന്‍റ് ടേബിളിലെ നാലാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം. ബംഗളൂരുവോ ഗുജറാത്തോ പ്ലേ ഓഫിലെത്തണമെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലങ്ങൾ കൂടി അവർക്ക് അനുകൂലമായി വരണം.

ചെന്നൈ സൂപ്പർ കിങ്സ്

വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഗുജറാത്തിനോടു തോറ്റെങ്കിലും, പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനമുണ്ട് ചെന്നൈ സൂപ്പർ കിങ്സിന് ഇപ്പോഴും. ലീഗ് മത്സരങ്ങൾ പൂർത്തിയാകുമ്പോഴും ഈ സ്ഥാനം നിലനിർത്താനുള്ള സാധ്യത 56 ശതമാനം.

ഡൽഹി ക്യാപ്പിറ്റൽസ്

നിലവിൽ അഞ്ചാം സ്ഥാനത്താണ് ഋഷഭ് പന്തിന്‍റെ ഡൽഹി. നാലാം സ്ഥാനം നേടാനുള്ള സാധ്യത 58 ശതമാനം.

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

നിലവിൽ ആറാം സ്ഥാനത്തുള്ള ടീമിന് നാലാം സ്ഥാനത്തേക്കു മുന്നേറാൻ 58 ശതമാനം സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.