ഐഎസ്എൽ 10: കി​ക്കോ​ഫി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ്- ബം​ഗ​ളൂ​രു പോ​ര്

ഉ​ദ്ഘാ​ട​നം കൊ​ച്ചി​യി​ല്‍ 21ന്
ISL 2023
ISL 2023
Updated on

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ 10-ാം പ​തി​പ്പി​ന് കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ കി​ക്കോ​ഫ്. ഈ ​മാ​സം 21നാ​ണ് ഐ​എ​സ്ല്ലി​ന്‍റെ പു​തി​യ എ​ഡി​ഷ​ന് തു​ട​ക്ക​മാ​കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ബെം​ഗ​ളൂ​രു എ​ഫ്സി​യും ഏ​റ്റു​മു​ട്ടു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. മ​ത്സ​ര​ക്ര​മം പു​റ​ത്തു​വ​ന്നു. ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ട​വേ​ള​ക​ളി​ലാ​യി​രി​ക്കും മ​ത്സ​ര​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ള്‍. ചി​ല ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ട​വേ​ള​യു​ള്ള​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ്-​ബെം​ഗ​ളൂ​രു പ്ലേ ​ഓ​ഫ് മ​ത്സ​രം വി​വാ​ദ​മാ​യി​രു​ന്നു. ആ ​ഓ​ര്‍മ​ക​ള്‍ മ​റ​ന്ന് പു​തി​യ തു​ട​ക്ക​മാ​ണ് സം​ഘാ​ട​ക​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തു മാ​ത്ര​മ​ല്ല, ഇ​രു​ടീ​മും ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ പോ​രാ​ട്ടം ഈ ​വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ണ്ണാ​ടു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ ക​രു​തു​ന്ന​ത്. ഐ ​ലീ​ഗി​ല്‍ നി​ന്ന് യോ​ഗ്യ​ത നേ​ടി​യെ​ത്തി​യ പ​ഞ്ചാ​ബ് എ​ഫ്സി ഉ​ള്‍പ്പെ​ടെ 12 ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ ഐ​എ​സ്എ​ല്ലി​ല്‍ മ​ത്സ​രി​ക്കു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 10 ടീ​മു​ക​ളാ​യി​രു​ന്നു ലീ​ഗി​ല്‍ ക​ളി​ച്ച​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​നു​മാ​യാ​ണ് പ​ഞ്ചാ​ബി​ന്‍റെ ആ​ദ്യ ക​ളി. ഗോ​വ എ​ഫ്.​സി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സിയെ നേ​രി​ടു​മ്പോ​ള്‍ ഈ​സ്റ്റ് ബം​ഗാ​ളി​ന് ആ​ദ്യ ക​ളി​യി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്സിയാ​ണ് എ​തി​രാ​ളി. മും​ബൈ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടു​മ്പോ​ള്‍ ചെ​ന്നൈ​യി​ന്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ഒ​ഡി​ഷ​യെ നേ​രി​ടും. നി​ര​വ​ധി ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ഈ ​സീ​സ​ണി​ലു​ണ്ടാ​കും.​കൊ​ച്ചി, ഗോ​വ, ബം​ഗ​ളൂ​രു, ജം​ഷ​ഡ്പു​ര്‍, ചെ​ന്നൈ, മും​ബൈ, കോ​ല്‍ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ഗോ​ഹ​ട്ടി, ഭു​വ​നേ​ശ്വ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഐ​എ​സ്എ​ല്ലി​ന്‍റെ ഡി​ജി​റ്റ​ല്‍ ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണാ​വ​കാ​ശം വ​യാ​കോം 18ന് ​ആ​യി​രി​ക്കും. ലീ​ഗി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍ന്ന പ്രേ​ക്ഷ​ക​രെ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ല്‍ ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്കാ​യി ടെ​ലി​കാ​സ്റ്റ് ല​ഭ്യ​മാ​കും, കൂ​ടാ​തെ ജി​യോ സി​നി​മ​യി​ല്‍ സൗ​ജ​ന്യ​മാ​യി സ്ട്രീം ​ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ല്‍, മൈ​താ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഇ​ന്ത്യ​യി​ലെ ഫു​ട്ബോ​ളി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​ത്തി​ന് പി​ന്നി​ലെ ഒ​രു ചാ​ല​ക​ശ​ക്തി​യാ​ണ് ഐ​എ​സ്എ​ല്‍ എ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ള​ര്‍ച്ച​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍, ഐ​എ​സ്എ​ല്ലി​നെ കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച പ​ങ്കാ​ളി​യാ​കും വ​യാ​കോം 18.

അ​തേ​സ​മ​യം, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്രീ-​സീ​സ​ണ്‍ ഒ​രു​ക്ക​ങ്ങ​ള്‍ യു​എ​ഇ​യി​ല്‍ തു​ട​ങ്ങി. സെ​പ്റ്റം​ബ​ര്‍ 16 വ​രെ നീ​ളു​ന്ന പ​രി​ശീ​ല​ന ക്യാം​പാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് യു​എ​ഇ​യി​ല്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ, യു​എ​ഇ. പ്രോ-​ലീ​ഗ് ക്ല​ബ്ബു​ക​ളു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്ന് സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കും.

സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് സ​ബീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ല്‍ വാ​സ​ല്‍ എ​ഫ്സി ക്കെ​തി​രേ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ സൗ​ഹൃ​ദ​മ​ത്സ​രം.

12-ന് ​ഷാ​ര്‍ജ ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഷാ​ര്‍ജ ഫു​ട്ബോ​ള്‍ ക്ല​ബ്ബി​നെ​യും 15-ന് ​ദു​ബാ​യി​യി​ല്‍ പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ല്‍ അ​ഹ്ലി​യെ​യും നേ​രി​ടും. ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക് പു​തു​താ​യെ​ത്തി​യ ജ​പ്പാ​ന്‍ താ​രം ഡെ​യ്സു​ക് സ​കാ​യ് ദു​ബാ​യി​യി​ല്‍ വ​ച്ച് ടീ​മി​നൊ​പ്പം ചേ​രും. ക​ഴി​ഞ്ഞ സീ​സ​മി​ല്‍ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യെ​ങ്കി​ലം കി​രീ​ടം നേ​ടാ​നാ​യി​രു​ന്നി​ല്ല.

Trending

No stories found.

Latest News

No stories found.