ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ; പഞ്ചാബ് 0, ബ്ലാസ്റ്റഴ്സ് 1

ബ്ലാസ്റ്റഴ്സിന്‍റെ ലെഫ്റ്റ് വിങ്ങർ മുഹമ്മദ് അയ്മറെ പഞ്ചാബ് പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയിനു ലഭിച്ച പെനാൽറ്റി ഡയമന്‍റക്കോസ് അനായാസം വലയിലാക്കി
ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ; പഞ്ചാബ് 0, ബ്ലാസ്റ്റഴ്സ് 1
Updated on

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. പ​ഞ്ചാ​ബ് എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാണ് ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ക്കിയത്. ക​ളി​യു​ടെ 51-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം ഡി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സ് പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്. ബ്ലാസ്റ്റഴ്സിന്‍റെ ലെഫ്റ്റ് വിങ്ങർ മുഹമ്മദ് അയ്മറെ പഞ്ചാബ് പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയിനു ലഭിച്ച പെനാൽറ്റി ഡയമന്‍റക്കോസ് അനായാസം വലയിലാക്കി.

വി​ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റ​ഴ്സ് 10 ക​ളി​ക​ളി​ല്‍നി​ന്ന് 20 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി. എ​ട്ടു ക​ളി​ക​ളി​ല്‍നി​ന്ന് 20 പോ​യി​ന്‍റു​ള്ള ഗോ​വ​യാ​ണ് മു​ന്നി​ല്‍. ക​ളി​യു​ടെ ഇ​രു പാ​തി​യി​ലും വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യി​ട്ടും കേ​ര​ള​ത്തി​ന് കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. സൂ​പ്പ​ര്‍ താ​രം അ​ഡ്രി​യ​ന്‍ ലൂ​ണ​യി​ല്ലാ​തെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങി​യ​ത്.

പ​രു​ക്കേ​റ്റ് ബ്ലാ​സ്റ്റേേ​ഴ്‌സ് സൂ​പ്പ​ര്‍ താ​ര​ത്തി​ന് ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന് അ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​കും. സ​സ്പെ​ന്‍ഷ​നെ തു​ട​ര്‍ന്ന് പ​രി​ശീ​ല​ക​ന്‍ വു​ക​മാ​നോ​വി​ച്ചും ഡ​ഗ് ഔ​ട്ടി​ലെ​ത്തി​യി​രുന്നില്ല.

Trending

No stories found.

Latest News

No stories found.