കോലിയുമായുള്ള ബന്ധം റേറ്റിങ് കൂട്ടാനുള്ളതല്ല: ഗംഭീർ

അവരവരുടെ ജെഴ്സിക്കു വേണ്ടി പോരാടാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്
Virat Kohli and Gautam Gambhir
വിരാട് കോലിയും ഗൗതം ഗംഭീറുംFile photo
Updated on

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും താനുമായുള്ള ബന്ധം തികച്ചും സ്വകാര്യ വിഷയമാണെന്നും, അല്ലാതെ ടെലിവിഷൻ റേറ്റിങ് കൂട്ടാനുള്ള ഉപാധിയല്ലെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ചീഫ് സെലക്റ്റർ അജിത് അഗാർക്കറുമൊത്ത് നടത്തിയ പ്രഥമ വാർത്താസമ്മേളനത്തിലാണ് ഗംഭീറിന്‍റെ വിശദീകരണം.

ഐപിഎൽ മത്സരങ്ങൾക്കിടെ പലവട്ടം ഗ്രൗണ്ടിൽ പരസ്യമായി നേർക്കുനേർ കൊരുത്തിട്ടുള്ളവരാണ് കോലിയും ഗംഭീറും. കളിക്കാരെന്ന നിലയിൽ മാത്രമല്ല, ഗംഭീർ വിരമിച്ച ശേഷവും ഇവരുടെ പോര് പരസ്യമായിരുന്നു.

ഗംഭീറിന്‍റെ പരിശീലനത്തിനു കീഴിൽ ഇന്ത്യൻ ടീമിന്‍റെ ആദ്യ പര്യടനം ശ്രീലങ്കയിലേക്കാണ്. ഇവിടെ ഏകദിന പരമ്പര കളിക്കാൻ കോലിയുമുണ്ടാകും.

''ഞങ്ങൾ തമ്മിൽ പല സംഭാഷണങ്ങളും സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. അവരവരുടെ ജെഴ്സിക്കു വേണ്ടി പോരാടാനുള്ള അവകാശം എല്ലാവർക്കുമുണ്ട്'', ഗംഭീർ വിശദീകരിച്ചു.

കോലിയും രോഹിത് ശർമയും ട്വന്‍റി20 ഫോർമാറ്റിൽ നിന്നു വിരമിച്ച സാഹചര്യത്തിൽ, ഇനി എല്ലാ ടെസ്റ്റ് - ഏകദിന പരമ്പരകളിലും ഇരുവരുടെയും പങ്കാളിത്തം ഉണ്ടാകുമെന്നാണു താൻ കരുതുന്നതെന്നും ഗംഭീർ വ്യക്തമാക്കി. 2027ൽ നടക്കുന്ന അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഇരുവരുടെയും സേവനം ടീമിനു ലഭ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Trending

No stories found.

Latest News

No stories found.