അ​ത് പി​ഴ​വ്; ഛേത്രി ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ണ്ടാ​കും

താ​ര​ങ്ങ​ളു​ടെ പേ​ര് സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ പ​തി​ന​ഞ്ചാ​യി​രു​ന്നു
Sunil Chhetri
Sunil Chhetri
Updated on

മും​ബൈ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്ബോ​ളി​നു​ള്ള ടീം ​ലി​സ്റ്റ് ന​ല്‍കി​യ​പ്പോ​ള്‍ സു​നി​ല്‍ ഛേത്രി ​അ​ട​ക്ക​മു​ള്ള മൂ​ന്ന് സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ ഇ​ല്ലാ​തെ പോ​യ​ത് സാ​ങ്കേ​തി​ക​പ്പി​ഴ​വാ​യി​രു​ന്നു​വെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ക​ല്യാ​ണ്‍ ചൗ​ബേ. സു​നി​ല്‍ ഛേത്രി, ​സ​ന്ദേ​ശ് ജിം​ഗാ​ന്‍, ഗു​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് നേ​ര​ത്തെ ടീം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തു.

ഇ​തോ​ടെ മൂ​ന്ന് താ​ര​ങ്ങ​ളു​ടേ​യും പേ​രു​ക​ള്‍ ചേ​ര്‍ത്തി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ല്യാ​ണ്‍ ചൗ​ബേ രം​ഗ​ത്തെ​ത്തി. ''താ​ര​ങ്ങ​ളു​ടെ പേ​ര് സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ പ​തി​ന​ഞ്ചാ​യി​രു​ന്നു. അ​ണ്ട​ര്‍ 23 ടീ​മാ​ണ് ക​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നി​യ​മ​പ്ര​കാ​രം മൂ​ന്ന് സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ ടീം ​ലി​സ്റ്റ് ന​ല്‍കി​യ​പ്പോ​ള്‍ പി​ഴ​വ് സം​ഭി​ച്ചു. ഇ​ക്കാ​ര്യം പി​ന്നീ​ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി​യെ ബ​ന്ധ​പ്പെ​ട്ട് പേ​ര് ഉ​ള്‍പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന് ചൗ​ബേ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍, ഇ​ന്ത്യ ക​ളി​ക്കു​ക സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന നി​ര​യു​മാ​യി​ട്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍കി. മൂ​ന്ന് താ​ര​ങ്ങ​ള്‍ക്ക് സ്പെ​ഷ്യ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ന​ല്‍ക​ണ​മെ​ന്ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് സം​ഘാ​ട​ക​രോ​ട് അ​ഭ്യ​ര്‍ഥി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ത്ത​ന്നെ മൂ​വ​രും ക​ളി​ക്കു​മെ​ന്നും ചൗ​ബേ പ​റ​ഞ്ഞു. കെ ​പി രാ​ഹു​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​ല​യാ​ളി​താ​രം. ഇ​രു​പ​ത്തി​മൂ​ന്ന് വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ക്കാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്ബോ​ളി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​മ​തി. മൂ​ന്ന് സീ​നി​യ​ര്‍ താ​ര​ങ്ങ​ളെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്താം. അ​ന്‍വ​ര്‍ അ​ലി, റ​ഹിം അ​ലി, പ്ര​ഭ്സു​ഖ​ന്‍ ഗി​ല്‍, അ​നി​കേ​ത് ജാ​ദ​വ്, ആ​കാ​ശ് മി​ശ്ര, ധീ​ര​ജ് സിം​ഗ്, മ​ഹേ​ഷ് സിം​ഗ്, ശി​വ​ശ​ക്തി നാ​രാ​യ​ണ​ന്‍, വി​ക്രം പ്ര​താ​പ് സിം​ഗ്, ജീ​ക്സ​ണ്‍ സിം​ഗ്, സു​രേ​ഷ് സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ ടീ​മി​ലു​ണ്ട്. നേ​ര​ത്തേ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീ​മി​ന് കേ​ന്ദ്ര കാ​യി​ക​മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

ഏ​ഷ്യ​ന്‍ റാ​ങ്കിം​ഗി​ല്‍ ആ​ദ്യ എ​ട്ടി​ലു​ള്ള ടീ​മു​ക​ള്‍ മാ​ത്രം ഏ​ഷ്യാ​ഡി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ല​പാ​ട്.

ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഫു​ട്ബോ​ള്‍ ടീ​മി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ടു​വ​രെ ചൈ​ന​യി​ലാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് അ​ര​ങ്ങേ​റു​ന്ന​ത്.

Trending

No stories found.

Latest News

No stories found.