ഹാമറിൽ സ്വർണമണിഞ്ഞ് ജോണ്‍സ് ഡൊമിനിക്

48.92 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വർണം
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയിൽ സ്വർണം നേടിയ എറണാകുളം കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ ജോണ്‍സ് ഡൊമനിക്.
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയിൽ സ്വർണം നേടിയ എറണാകുളം കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ ജോണ്‍സ് ഡൊമനിക്.
Updated on

നമിത മോഹനൻ

കുന്നംകുളം: എറണാകുളം മലനിരകളുടെ കരുത്തുമായി തീപാറുന്ന പോരാട്ടത്തിൽ ഹാമറെടുത്ത് സ്വർണമെറിഞ്ഞിട്ട് ജോണ്‍സ് ഡൊമിനിക്.

ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹാമര്‍ത്രോ ഫൈനലില്‍ 48.92 മീറ്റര്‍ ദൂരമെറിഞ്ഞ് എറണാകുളം കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ജോണ്‍സ് സ്വർണമുറപ്പിച്ചപ്പോള്‍ തൊട്ടുപിന്നാലെയുണ്ടായിരുന്നു 48.84 ദൂരമെറിഞ്ഞ് വെള്ളി കരസ്ഥമാക്കി പാലക്കാട് വിഇഎംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ രോഹിത് ചന്ദ്രന്‍. ജില്ലാ മീറ്റില്‍ 52 മീറ്റര്‍ എറിഞ്ഞാണ് രോഹിത് സംസ്ഥാന മേളയിലേയ്‌ക്കെത്തുന്നത്. ജോണ്‍സിന്‍റെ ഇതുവരെയുള്ള മികച്ച ദൂരം 50 മീറ്ററും.

രണ്ടര വര്‍ഷമായി കോതമംഗലം എംഎ അക്കാഡമിയിലാണ് പരിശീലനം. അച്ഛന്‍ കാലടി കാഞ്ഞൂര്‍ കോയിക്കര വീട്ടില്‍ ഡൊമിനിക് കലോത്സവങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അമ്മ സിന്ധു. ഇരട്ട സഹോദരി ജീവയും അനുജത്തി ജൂലിയറ്റും അടങ്ങുന്നതാണ് കുടുംബം.

പാലക്കാട് ക്രൈംബ്രാഞ്ച് സിഐ വിനുവിന്‍റേയും പല്ലശന ഹൈസ്‌കൂള്‍ അധ്യാപിക ശില്‍പ്പയുടേയും മകനാണ് രോഹിത്. ഭാരത് മാതാ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അനിയന്‍ ഗൗതം ചന്ദ്രന്‍ ഇന്ന് സബ് ജൂനിയര്‍ വിഭാഗം 80 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തിനിറങ്ങും.

യാക്കര സ്വദേശിയായ രോഹിത് 2022ല്‍ അമേച്വര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോയില്‍ സ്വർണവും കഴിഞ്ഞമത്സരത്തില്‍ വെങ്കലവും നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.