ബെ​ന്‍സേ​മ​യും സൗ​ദി​യി​ല്‍

അ​ല്‍ ഇ​ത്തി​ഹാ​ദു​മാ​യി ബ​ന്‍സേ​മ 2025 വരെയുള്ള ക​രാ​റി​ലൊ​പ്പി​ട്ട​താ​യി സൂ​ച​ന
ബെ​ന്‍സേ​മ​യും സൗ​ദി​യി​ല്‍
Updated on

മാ​ഡ്രി​ഡ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് പി​ന്നാ​ലെ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് താ​രം ക​രിം ബ​ന്‍സേ​മ​യും സൗ​ദി പ്രോ ​ലീ​ഗി​ലേ​ക്ക്. അ​ല്‍ ഇ​ത്തി​ഹാ​ദു​മാ​യി ബ​ന്‍സേ​മ ക​രാ​റി​ലൊ​പ്പി​ട്ട​താ​യാ​ണ് സൂ​ച​ന. 2025 വ​രെ​യാ​യി​രി​ക്കും ക​രാ​റെ​ന്ന് പ്ര​മ​ഖ ഫു​ട്ബോ​ള്‍ ജേ​ര്‍ണ​ലി​സ്റ്റ് ഫാ​ബ്രി​സോ റൊ​മാ​നോ വെ​ളി​പ്പെ​ടു​ത്തി. റ​യ​ല്‍ കു​പ്പാ​യ​ത്തി​ല്‍ ബ​ന്‍സേ​മ ഇ​തു​വ​രെ 354 ഗോ​ളു​ക​ളും 165 അ​സി​സ്റ്റു​ക​ളും സ്വ​ന്തം പേ​രി​ല്‍ ചേ​ര്‍ത്തി​ട്ടു​ണ്ട്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് പി​ന്നി​ല്‍ ക്ല​ബി​ന്‍റെ ര​ണ്ടാ​മ​ത്തെ ഉ​യ​ര്‍ന്ന ഗോ​ള്‍വേ​ട്ട​ക്കാ​ര​നാ​ണ് ബെ​ന്‍സേ​മ.

റ​യ​ല്‍ മാ​ഡ്രി​ഡ് ജേ​ഴ്സി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ശേ​ഷം വി​കാ​രാ​ധീ​ന​നാ​യി വെ​റ്റ​റ​ന്‍ സ്ട്രൈ​ക്ക​ര്‍ ക​രീം ബെ​ന്‍സേ​മ. അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ഗോ​ള്‍ നേ​ടി​യാ​ണ് ക​രീം ബെ​ന്‍സേ​മ റ​യ​ല്‍ മാ​ഡ്രി​ഡി​നോ​ട് വി​ട പ​റ​യു​ന്ന​ത്. ഈ ​ഗോ​ള്‍ ടീ​മി​നെ അ​ത്ല​റ്റി​ക് ക്ല​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍വി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. ഒ​യ്ഹ​ന്‍ സാ​ഞ്ച​റ്റി​ന്‍റെ ഗോ​ളി​ലൂ​ടെ അ​ത്ല​റ്റി​ക് ക്ല​ബാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. എ​ഴു​പ​ത്തി​യേ​ഴാം മി​നി​റ്റി​ല്‍ ബെ​ന്‍സേ​മ റ​യ​ലി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു.

78 പോ​യി​ന്‍റു​മാ​യി സീ​സ​ണ്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് റ​യ​ല്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ലാ​ലീ​ഗ സീ​സ​ണി​ലെ ബെ​ന്‍സേ​മ​യു​ടെ 19-ാം ഗോ​ളാ​യി​രു​ന്നു ഇ​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ആ​കെ 31 ഗോ​ളു​ക​ള്‍ നേ​ടി. ആ​റ് അ​സി​സ്റ്റും സ്വ​ന്തം പേ​രി​ലാ​ക്കി. 14 സീ​സ​ണു​ക​ളി​ല്‍ ക​ളി​ച്ച ശേ​ഷ​മാ​ണ് റ​യ​ലു​മാ​യി ബെ​ന്‍സേ​മ പി​രി​യു​ന്ന​ത്. 2009ല്‍ ​ലി​യോ​ണി​ല്‍ നി​ന്ന് എ​ത്തി​യ ഫ്ര​ഞ്ച് താ​രം റ​യ​ലി​നൊ​പ്പം അ​ഞ്ച് ചാം​പ്യ​ന്‍സ് ലീ​ഗ്, അ​ഞ്ച് ക്ല​ബ് ലോ​ക​ക​പ്പ്, നാ​ല് ലാ ​ലീ​ഗ കി​രീ​ട​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. 2022ല്‍ ​ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​ര​വും ബെ​ന്‍സേ​മ സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, തോ​ല്‍വി​യോ​ടെ​യാ​ണ് ബാ​ഴ്സ ലാ​ലീ​ഗ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ച​ത്. സി​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സെ​ല്‍റ്റ​വീ​ഗോ​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​ണ് ബാ​ഴ്സ​യു​ടെ തോ​ല്‍വി.

Trending

No stories found.

Latest News

No stories found.