കെസിഎൽ: ബേസില്‍ തമ്പി കൊച്ചി ടീം ക്യാപ്റ്റന്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ലോഗോ സംവിധായകന്‍ ബ്ലസി പ്രകാശനം ചെയ്തു

മുൻ രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്‍റണാണ് മുഖ്യ പരിശീലകൻ
KCL: Basil Thambi Kochi Team Captain; Kochi Blue Tigers logo released by director Blasi
കെസിഎൽ: ബേസില്‍ തമ്പി കൊച്ചി ടീം ക്യാപ്റ്റന്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ലോഗോ സംവിധായകന്‍ ബ്ലസി പ്രകാശനം ചെയ്തു
Updated on

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ( Kochi Blue Tigers ) ക്യാപ്റ്റനായി ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ നിയോഗിച്ചു. മുൻ രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്‍റണാണ് മുഖ്യ പരിശീലകൻ. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തിയ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി, ടീം ഉടമയും സിംഗിള്‍ ഐഡി ( single.ID ) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നീ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ബേസില്‍ തമ്പി തന്നെയാണ് ടീമിന്‍റെ ഐക്കണ്‍ സ്റ്റാറും. കേരളത്തിനു വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ഇടങ്കയ്യൻ ബാറ്റർ സെബാസ്റ്റ്യന്‍ ആന്‍റണി 12 വര്‍ഷം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചടങ്ങില്‍ ടീമിന്‍റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിലായ കടുവയെയും അറബിക്കടലിന്‍റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ലോഗോ ഡിസൈന്‍. സിംഗിള്‍ ഐഡിയുടെ ബ്രാന്‍ഡ് അംബാസഡറായ എം.എസ്. ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേശം വര്‍ധിക്കാന്‍ പ്രധാന കാരണമായതെന്നും സുഹൃത്തുകൂടിയായ ബേസില്‍ തമ്പിയാണ് കേരള ക്രിക്കറ്റ് ലീഗ് തനിക്ക് പരിചയപ്പെടുത്തിയതെന്നും ടീം ഉടമ സുഭാഷ് മാനുവല്‍.

കായിക മേഖലയില്‍ മികച്ച പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുവാന്‍ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു. സുഭാഷ് മാനുവലിന്‍റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്‍റെ ഇന്‍റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നു ടീം മാനെജ്‌മെന്‍റ് അറിയിച്ചു.

മുൻ രഞ്ജി താരവും വിക്കറ്റ് കീപ്പറുമായിരുന്ന സി.എം. ദീപക് ആണ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച്. ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍., ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം, ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, ടീം കോര്‍ഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണന്‍.

Trending

No stories found.

Latest News

No stories found.