തിരുവനന്തപുരം: കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാറിനെതിരെ കേരളം ശക്തമായ നിലയിൽ. ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ സെഞ്ചുറിയോടെ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സിലെത്തി. ഇപ്പോൾ ആറ് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇമ്രാന് 187 പന്തില്‍ നിന്ന് 178 റണ്‍സാണ് നേടിയത്. മൂന്ന് സിക്സും 22 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. ആറാമനായി ഇറങ്ങിയ അദ്വൈത് പ്രിന്‍സ് 102 പന്ത് നേരിട്ട പ്രിന്‍സ് പുറത്താകാതെ 56 റണ്‍സ് നേടി.
തിരുവനന്തപുരം മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് രണ്ടാം ദിനം കേരളം ഇമ്രാന്റെയും അദ്വൈയ്ത് പ്രിന്‍സിന്റെയും ബാറ്റിങ് മികവില്‍ മറികടക്കുകയായിരുന്നു.