രഞ്ജി ട്രോഫി: കേരളത്തിനു വീണ്ടും സമനില, ഗ്രൂപ്പിൽ ഏഴാമത്

എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മൂന്ന് സമനിലയും ഒരു തോൽവിയും സഹിതം നാല് പോയിന്‍റ് മാത്രമാണ് കേരളത്തിന്.
Sachin Baby
Sachin BabyFile photo
Updated on

പറ്റ്ന: ആഭ്യന്തര ഫസ്റ്റ് ക്ലാസ് സീസണിലെ നാലാം മത്സരത്തിലും ജയമില്ലാതെ കേരളം. ബിഹാറിനെതിരായ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡും വഴങ്ങിയിരുന്നതിനാൽ ഒരു പോയിന്‍റ് മാത്രമാണ് മത്സരത്തിൽ കേരളത്തിനു ലഭിക്കുന്നത്.

ബി ഗ്രൂപ്പിൽ മൂന്ന് സമനിലയും ഒരു തോൽവിയുമായി നാല് പോയിന്‍റ് മാത്രമുള്ള കേരളം പോയിന്‍റ് നിലയിൽ ഏഴാം സ്ഥാനത്താണ്. എട്ട് ടീമുകളാണ് ഗ്രൂപ്പിൽ. സമനില നേടിയ മത്സരങ്ങളിൽ പോലും ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ സാധിക്കാതിരുന്നതാണ് ടീമിനു കനത്ത തിരിച്ചടിയായത്.

ബിഹാറിനെതിരായ ആദ്യ ഇന്നിങ്സിൽ 227 റൺസെടുത്ത കേരളത്തിനെതിരേ ആതിഥേയർ 377 റൺസെടുത്തപ്പോൾ 150 റൺസ് ലീഡാണ് വഴങ്ങിയത്. രണ്ടാം ഇന്നിങ്സിൽ സച്ചിൻ ബേബിയുടെ സെഞ്ചുറി സന്ദർശകരുടെ പരാജയ സാധ്യത ഇല്ലാതാക്കിയതു മാത്രം ആശ്വാസം. കേരളത്തിന്‍റെ സ്കോർ 220/4 എത്തിയപ്പോൾ സമനിലയ്ക്ക് ഇരു ക്യാപ്റ്റൻമാരും സമ്മതിക്കുകയായിരുന്നു.

146 പന്ത് നേരിട്ട് 14 ഫോറടിച്ച സച്ചിൻ ബേബി 109 റൺസെടുത്ത് പുറത്താകാതെ നിന്നു. അക്ഷയ് ചന്ദ്രനും (38) ക്യാപ്റ്റൻ രോഹൻ കുന്നുമ്മലുമാണ് (37) മറ്റു പ്രധാന സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ ശ്രേയസ് ഗോപാലിന്‍റെ സെഞ്ചുറിയാണ് (137) കേരളത്തെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്.

Trending

No stories found.

Latest News

No stories found.