തൃശൂർ മാജിക് എഫ് സി ഇനി ലിസ്റ്റിൻ സ്റ്റീഫന്‍റെ ടീം

ടീമിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽസിന്റെ ലോഞ്ച് നടൻ നരേൻ നിർവഹിച്ചു.
thrissur magic fc
തൃശൂർ മാജിക് എഫ് സി ഇനി ലിസ്റ്റിൻ സ്റ്റീഫന്‍റെ ടീം
Updated on

കൊച്ചി: സൂപ്പർ ലീഗ് കേരള( ഫുട്ബോൾ) തൃശൂർ ടീമിനെ പ്രമുഖ സിനിമാ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ സ്വന്തമാക്കി. തൃശൂർ മാജിക് എഫ് സി എന്ന് പേരിട്ട ടീമിന്‍റെ ലോഗോ ലോഞ്ച് സൂപ്പർ ലീഗ് കേരളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രമുഖ ഫുട്ബോൾ താരം ഐ എം വിജയൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നിർവഹിച്ചു. ടീമിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽസിന്റെ ലോഞ്ച് നടൻ നരേൻ നിർവഹിച്ചു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ടു വിനോദങ്ങളായ സ്പോർട്സും സിനിമയും, കൈകോർക്കുന്ന ഒരവസരമായി ഇതെന്ന് ഐ എം വിജയൻ പറഞ്ഞു. മികച്ച സിനിമ നിർമാതാവ് അതുപോലെ മികച്ച ടീമിന്‍റെ ഉടമസ്ഥനും ആകാൻ ലിസ്റ്റിൻ സ്റ്റീഫന് സാധിക്കട്ടെ എന്ന് നരേനും ആശംസിച്ചു. ചടങ്ങിൽ സി കെ വിനീത്, ടീം

കോ -ഓണർ റഫീഖ് മുഹമ്മദ്,സി ഇ ഒ ബിനോയ്റ്റ് ജോസഫ്, കോച്ച് സതീവൻ ബാലൻ, ഗോൾകീപ്പർ കോച്ച് ശരത് ലാൽ,ജസ്റ്റിൻ സ്റ്റീഫൻ,സുശാന്ത് മാത്യു, തുടങ്ങിയവർ സംബന്ധിച്ചു.

മത്സരങ്ങൾ സെപ്റ്റംബർ ആദ്യം തുടങ്ങും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ മത്സരത്തിൽ പങ്കാളികളാകും. തൃശൂർ മാജിക് എഫ്.സി, ഫോർസ കൊച്ചി എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ് സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാർയേഴ്സ് എഫ്.സി എന്നിവരാണ് ലീഗ് മത്സരത്തിനുള്ള ടീമുകൾ, ആകെ 30 മത്സരങ്ങളാണ് ടൂർണമെന്‍റിലുള്ളത്. റൗണ്ട്-റോബിൻ ഫോർമാറ്റ്, സെമി ഫൈനലുകൾ, ഫൈനൽ എന്നിവയുള്ള ഒരു ലീഗ് ഫോർമാറ്റ് ടൂർണമെന്റായിരിക്കും ഇത്. കേരളത്തിലെ

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഉൾപ്പെടെ, നാല് സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും. കളിക്കാർ, എഐഎഫ്എഫ് മാനദണ്ഡങ്ങൾ പാലിച്ച് ഡ്രാഫ്റ്റിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.