സ്കൂൾ കായികോത്സവത്തിൽ ലോങ് ജംപ് താരത്തിന് ഗുരുതര പരുക്ക് | Video

പ്രഥമ ശുശ്രൂഷയിലും ആശുപത്രിയിലേക്കു മാറ്റിയതിലും വീഴ്ചയുണ്ടായെന്നും ആരോപണം

#ആർദ്ര ഗോപകുമാർ

കുന്ദംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ മൂന്നാം ദിവസം ലോങ് ജംപ് താരത്തിന് ഗുരുതരമായി പരുക്കേറ്റു. സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിലാണ് വയനാടിന്‍റെ മുഹമ്മദ് സിനാന്‍റെ കഴുത്തിന് പരുക്കേറ്റത്. നട്ടെലിനും പരുക്കുണ്ട്.

വ്യാഴാഴ്ച രാവിലെ നടന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ ചാട്ടം പൂർത്തിയാക്കിയ ശേഷം വഴുതിയ കുട്ടി കഴുത്തു കുത്തി വീഴുകയായിരുന്നു. സിനാനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി.

ചാട്ടം പൂര്‍ത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണതാണ് അപകടത്തിനു കാരണമായത്. പ്രാഥമിക പരിശോധനയില്‍ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രിയിലേക്കു മാറ്റിയത്.

Trending

No stories found.

More Videos

No stories found.