ക്യാപ്റ്റൻ രാഹുലിനെ എൽഎസ്ജി കൈയൊഴിഞ്ഞു

വെസ്റ്റിൻഡീസ് താരം നിക്കൊളാസ് പുരൺ, ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, ഹാർഡ് ഹിറ്റർ ആയുഷ് ബദോനി എന്നിവരെ മാത്രമായിരിക്കും എൽഎസ്ജി നിലനിർത്തുക
കെ.എൽ. രാഹുൽ KL Rahul
കെ.എൽ. രാഹുൽFile photo
Updated on

ലഖ്നൗ: ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീമിൽ നിലനിർത്തില്ല. വെസ്റ്റിൻഡീസ് താരം നിക്കൊളാസ് പുരൺ, ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, ഹാർഡ് ഹിറ്റർ ആയുഷ് ബദോനി എന്നിവരെ മാത്രമായിരിക്കും എൽഎസ്ജി നിലനിർത്തുക.

2022ൽ എൽഎസ്ജി ഫ്രാഞ്ചൈസി ആരംഭിച്ചതു മുതൽ ടീമിനെ നയിക്കുന്നത് രാഹുലാണ്. എന്നാൽ, കഴിഞ്ഞ സീസണിൽ ടീമിന്‍റെ പ്രകടനം മോശമാകുകയും, രാഹുൽ ഫോമില്ലാതെ ഇന്ത്യൻ ടി20 ടീമിൽ നിന്നു തന്നെ പുറത്താകുകയും ചെയ്തതാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ടീം മാനെജ്മെന്‍റിനെ പ്രേരിപ്പിച്ചത്.

നിലനിർത്തുന്ന കളിക്കാർക്കു വേണ്ടി ഐപിഎൽ സ്ലാബ് പ്രകാരം 51 കോടി രൂപയാണ് എൽഎസ്ജി മുടക്കുക. ഇതിൽ ഏറ്റവും കൂടുതൽ തുക നേടുന്നത് ഒന്നാം നമ്പറായി ലിസ്റ്റ് ചെയ്തിരിക്കുന്ന നിക്കൊളാസ് പുരൺ ആയിരിക്കും. രണ്ടാമത് മായങ്കും മൂന്നാമത് ബിഷ്ണോയിയും. കഴിഞ്ഞ സീസണിൽ രാഹുലിന്‍റെ അഭാവത്തിൽ താത്കാലിക ക്യാപ്റ്റനായ പുരൺ അടുത്ത സീസണിൽ ഫുൾ ടൈം ക്യാപ്റ്റനാകാൻ സാധ്യതയുണ്ട്. രാഹുലിനെ പോലെ വിക്കറ്റ് കീപ്പർ കൂടിയാണ് പുരൺ.

Trending

No stories found.

Latest News

No stories found.