മലയാളി താരം കിരണ്‍ ജോര്‍ജിന് ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍റെ കൂ തകഹാഷിയെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്
Kiran George
Kiran George
Updated on

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്‍റണ്‍ കിരീടം മലയാളി താരം കിരണ്‍ ജോര്‍ജിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍റെ കൂ തകഹാഷിയെയാണ് കിരണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 22-20.

സെമി ഫൈനലില്‍ 2014 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ഇന്തോനേഷ്യന്‍ താരം ടോമി സുഖിയാര്‍തോയെ തോല്‍പ്പിച്ചാണ് കിരണ്‍ ഫൈനലിലെത്തിയത്.കിരണിന്‍റെ രണ്ടാമത്തെ ബിഡബ്‌ള്യു എഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 100 കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒഡിഷ ഓപ്പണില്‍ കിരണ്‍ കിരീടം നേടിയിരുന്നു.23-കാരനായ കിരണ്‍ ജോര്‍ജ് നിലവില്‍ ലോക ബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ 50-ാമതാണ്.

ഈ വര്‍ഷം നടന്ന തായ്ലാന്‍ഡ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. രാജ്യത്തെ പല മുന്‍നിര താരങ്ങളുടെ അഭാവം കൊണ്ട് ശ്രദ്ധിച്ച ടൂര്‍ണമെന്‍റായിരുന്നു ഇത്.

Trending

No stories found.

Latest News

No stories found.