പ്രീമിയർ ലീഗ്: മുന്നേറ്റം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ആഴ്സണലിനും ലിവർപൂളിനും ഇനി നാലു മത്സരങ്ങൾ അവശേഷിക്കുമ്പോൾ സിറ്റിക്ക് അഞ്ചു കളികൾ ബാക്കിയുണ്ട്.
പ്രീമിയർ ലീഗ്: മുന്നേറ്റം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി
Updated on

ബ്രൈറ്റൺ: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം ജയം. രണ്ടു ഗോളുകൾ നേടിയ ഫിൽ ഫോഡന്‍റെ മികവിൽ ബ്രൈറ്റണെ 4-0നു പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ‌ സിറ്റി ലീഗിൽ കുതിപ്പ് തുടരുന്നു. ഒന്നാം പകുതിയിലായിരുന്നു ഫോഡന്‍റെ ഇരട്ടഗോൾ. രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രുയനും ജൂലിയൻ അൽവാരസും സിറ്റിക്കു വേണ്ടി വലചലിപ്പിച്ചപ്പോൾ ബ്രൈറ്റൺ പൊരുതാൻ പോലുമാകാതെ മത്സരത്തിൽ നിന്നു പുറത്തായി.

ലീഗിൽ 18 മത്സരങ്ങൾ പിന്നിടുമ്പോൾ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി ഒരു പോയിന്‍റിനു മാത്രം പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. രണ്ടു പോയിന്‍റ് പിന്നിലുള്ള ലിവർപൂളാണ് മൂന്നാം സ്ഥാനത്ത്. ബുധനാഴ്ച എവർട്ടണോട് 2-0നും പരാജയപ്പെട്ടതാണ് ലിവർപൂളിന്‍റെ സാധ്യതകൾക്ക് തിരിച്ചടിയായത്.

ആഴ്സണലിനും ലിവർപൂളിനും ഇനി നാലു മത്സരങ്ങൾ അവശേഷിക്കുമ്പോൾ സിറ്റിക്ക് ഇനി അഞ്ചു കളികൾ കൂടി ബാക്കിയുണ്ട്.

നോട്ടിങ്ങാം ഫോറസ്റ്റ്, ഫുൾഹാം, ടോട്ടനം, വൂൾ‌വർഹാംപ്ടൺ, വെസ്റ്റ് ഹാം എന്നിവയ്ക്കെതിരേയാണു സിറ്റിയുടെ മത്സരങ്ങൾ. ഇപ്പോഴത്തെ ഫോം പരിഗണിച്ചാൽ ഇവ അഞ്ചും ജയിക്കുക അസാധ്യമല്ല. അങ്ങനെയെങ്കിൽ ഒരിക്കൽക്കൂടി സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കും. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇതേവരെ ഒരു ടീമും തുടർച്ചയായി നാലു തവണ കിരീടം നേടിയിട്ടില്ല.

മാർച്ച് 31ന് ആഴ്സണലിനോട് ഗോൾരഹിത സമനില വഴങ്ങിയശേഷം തുടർച്ചയായി നാലു കളികൾ ജയിച്ച സിറ്റി 17 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.