സി​റ്റി​ക്ക് വ​മ്പ​ൻ ജ​യം; ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നെ 0-2 ന് ​ത​ക​ർ​ത്തു

സ്വ​ന്തം ത​ട്ട​ക​മാ​യ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സി​റ്റി​യു​ടെ ജ​യം
ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഹ്ലാദം.
ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഹ്ലാദം.
Updated on

മാ​ഞ്ച​സ്റ്റ​ര്‍: 2023ലെ ​അ​വ​സാ​ന പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ ത​ക​ര്‍പ്പ​ന്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും ആ​സ്റ്റ​ണ്‍ വി​ല്ല​യും. ഷെ​ഫീ​ല്‍ഡ് യു​ണൈ​റ്റ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് സി​റ്റി ആ​ധി​കാ​രി​ക വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബേ​ണ്‍ലി​യെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് വീ​ഴ്ത്തി ആ​സ്റ്റ​ണ്‍ വി​ല്ല​യും ത​ക​ര്‍പ്പ​ന്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി. വി​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ആ​ഴ്സ​ണ​ലി​നെ മ​റി​ക​ട​ന്ന് മൂ​ന്നാ​മ​തെ​ത്താ​ന്‍ സി​റ്റി​യ്ക്കും ര​ണ്ടാ​മ​തെ​ത്താ​ന്‍ ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്കും സാ​ധി​ച്ചു.

സ്വ​ന്തം ത​ട്ട​ക​മാ​യ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സി​റ്റി​യു​ടെ ജ​യം. റോ​ഡ്രി​യും ജൂ​ലി​യ​ന്‍ അ​ല്‍വാ​ര​സു​മാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ല്‍ ഫി​ല്‍ ഫോ​ഡ​ന്‍റെ പാ​സി​ല്‍ നി​ന്ന് ഗോ​ള്‍ നേ​ടി റോ​ഡ്രി സി​റ്റി​യെ മു​ന്നി​ലെ​ത്തി​ച്ചു. 61-ാം മി​നി​റ്റി​ല്‍ ജൂ​ലി​യ​ന്‍ അ​ല്‍വാ​ര​സ് സി​റ്റി​യു​ടെ സ്കോ​ര്‍ ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി.

തു​ട​ര്‍ച്ച​യാ​യ മൂ​ന്ന് ഹോം ​സ​മ​നി​ല​ക​ള്‍ക്ക് ശേ​ഷം സി​റ്റി നേ​ടു​ന്ന ആ​ദ്യ വി​ജ​യ​മാ​ണി​ത്. ന​വം​ബ​ര്‍ ആ​ദ്യം മു​ത​ല്‍ ഹോം ​ഗ്രൗ​ണ്ടി​ല്‍ ഒ​രു ലീ​ഗ് മ​ത്സ​ര​വും സി​റ്റി​ക്ക് ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഷെ​ഫീ​ല്‍ഡി​നെ​തി​രാ​യ വി​ജ​യ​ത്തോ​ടെ 19 ക​ളി​ക​ളി​ല്‍ നി​ന്ന് 40 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ലി​നെ മ​റി​ക​ട​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നു. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഏ​റ്റ​വും താ​ഴെ​യാ​ണ് ഷെ​ഫീ​ല്‍ഡ് യു​ണൈ​റ്റ​ഡ്.

അ​ഞ്ച് ഗോ​ളു​ക​ള്‍ പി​റ​ന്ന ആ​വേ​ശ മ​ത്സ​ര​ത്തി​ല്‍ ആ​സ്റ്റ​ണ്‍ വി​ല്ല ബേ​ണ്‍ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ടി​യും തി​രി​ച്ച​ടി​യും ക​ണ്ട മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ഡ​ഗ്ല​സ് ലൂ​യി​സ് നേ​ടി​യ പെ​നാ​ല്‍റ്റി ഗോ​ളി​ലാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല വി​ജ​യ​മു​റ​പ്പി​ച്ച​ത്. ലി​യോ​ണ്‍ ബെ​യ്ലി (28'), മൂ​സ ഡ​യ​ബി (42'), ഡ​ഗ്ല​സ് ലൂ​യി​സ് (89') എ​ന്നി​വ​ര്‍ ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക് വേ​ണ്ടി ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ സെ​കി അം​ദൂ​നി (31'), ലൈ​ല്‍ ഫോ​സ്റ്റ​ര്‍ (71') എ​ന്നി​വ​ര്‍ ബേ​ണ്‍ലി​ക്ക് വേ​ണ്ടി​യും ഗോ​ള്‍ നേ​ടി.

ബേ​ണ്‍ലി​ക്കെ​തി​രാ​യ വി​ജ​യ​ത്തോ​ടെ 20 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 42 പോ​യി​ന്‍റു​മാ​യി ആ​സ്റ്റ​ണ്‍ വി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കെ​ത്തി. പോ​യി​ന്‍റി​ല്‍ ഒ​ന്നാ​മ​തു​ള്ള ലി​വ​ര്‍പൂ​ളി​നൊ​പ്പ​മു​ള്ള വി​ല്ല ഗോ​ള്‍വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ടാ​മ​തു​ള്ള​ത്. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​മാ​യി ര​ണ്ട് പോ​യി​ന്‍റു​ക​ള്‍ക്ക് മു​ന്നി​ലാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല.

Trending

No stories found.

Latest News

No stories found.