ലണ്ടന്‍: ഇംഗ്ലണ്ടില്‍ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഡാര്‍ബി. വിഖ്യാതമായ വെബ്ലി സ്റ്റേഡിയത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും എഫ് എ കപ്പ് ഫൈനലില്‍ കൊമ്പു കോര്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഇരുവരും തമ്മിലുള്ള അവസാന എഫ്എ കപ്പ് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയം ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പമായിരുന്നു.
2010-11 വര്‍ഷത്തെ സെമിയില്‍ സിറ്റി വിജയിച്ചിരുന്നു. ഇരുവരും എഫ്എ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമായാണ്. ഇത് മൂന്നാം തവണയാണ് ഇരു ടീമും വെംബ്ലിയില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ ഓരോ തവണ വീതം ഇരുടീമും വിജയിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത് 12-ാം എഫ്എ കപ്പ് ഫൈനലാണ്. ഇതില്‍ ആറില്‍ ജയിച്ചപ്പോള്‍ അഞ്ചില്‍ തോറ്റു. അതേസമയം, യുണൈറ്റഡിന് ഇത് 21-ാം എഫ്എ കപ്പ് ഫൈനലാണ്. ഇതില്‍ 12 തവണ കിരീടം ചൂടിയപ്പോള്‍ എട്ട് തവണ തോറ്റു. ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍, ചെകുത്താന്മാരെ എഴുതിത്തള്ളാനാവില്ല.
അതിനിടെ, സിറ്റിയുടെ ഗോളിയായി സ്റ്റെഫാന്‍ ഒര്ട്ടേഗയായിരകിക്കുമെന്ന് പരിശീലകന് പെപ് ഗാര്‍ഡിയോള വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആദ്യ ഇലവന്റെ കാര്യത്തില്‍ തീരുമാനമായി. ഡി ഗിയ തന്നെയായിരിക്കും ഗോള്‍ കീപ്പര്‍. വാന്‍ ബിസാക്ക, വരാനെ, ലെന്ഡെലോഫ്, ഷാ എന്നിവര്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ മധ്യനിരയില്‍ എറിക്സണ്, കാസെമിറോ, സാഞഅചോ ഫെര്‍ണാണ്ടസ് ഗര്‍നാച്ചോ എന്നിവരായിരിക്കും മധ്യനിരയില്‍. മുന്നേറ്റത്തില്‍ റാഷ്ഫോര്ഡായിരിക്കും. അതേസമയം, പരുക്കേറ്റതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ താരം ആന്റണി കളിക്കില്ലാത്തത് ചുവന്ന ചെകുത്താന്മാര്ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്കയും ഫൈനല്‍ കാണാനെത്തും.