മെസി അത്‌ലറ്റ് ഓഫ് ദ ഇയര്‍

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാഹചര്യത്തിലാണ് പുരസ്കാരം
ലയണൽ മെസി.
ലയണൽ മെസി.
Updated on

ന്യൂയോര്‍ക്ക്: ടൈം മാസികയുടെ 2023-ലെ 'അത്ലറ്റ് ഓഫ് ദ ഇയര്‍' അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസി. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാഹചര്യത്തിലാണ് മെസിക്ക് ഈ പുരസ്കാരം നല്‍കുന്നത്. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ഫൈനലിലെ ഇരട്ട ഗോളുള്‍പ്പെടെ ഏഴ് ഗോളുകളടിച്ചു. 1986-ല്‍ മാറഡോണയ്ക്ക് ശേഷം അര്‍ജന്‍റീനയെ ലോകചാമ്പ്യന്മാരാക്കിയ നായകനുമായി.

ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് 2022-23 സീസണില്‍ താരം കാഴ്ചവച്ചത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്കായി ലീഗില്‍ 16 വീതം ഗോളുകളും അസിസ്റ്റും നേടി.

ചാമ്പ്യന്‍സ് ലീഗിലും ടീമിനായി മികച്ചുനിന്നു. പിഎസ്ജി വിട്ട് എംഎല്‍എസ് ക്ലബ് ഇന്‍റര്‍ മയാമിയില്‍ ചേര്‍ന്ന മെസ്സി ക്ലബ്ബിന്‍റെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഇന്‍റര്‍ മയാമിയെ ലീഗ്സ് കപ്പ് വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായിരുന്നു അര്‍ജന്‍റീന നായകന്‍റെ പ്രകടനം.

കൂടാതെ മെസിക്ക് അമേരിക്കന്‍ സോക്കറില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്ന് ജൂറി വിലയിരുത്തി. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്കാരവും ഫിഫയുടെ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും മെസിക്ക് ലഭിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.