മെസ്സിയും റൊണാൾഡോയും ഔട്ട്; ബാലൺ ഡി ഓർ ചുരുക്ക പട്ടികയിൽ 30 താരങ്ങൾ

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ അടക്കം 30 പേരെയാണ് ബാലൺ ഡി ഓർ പുരസ്കാരത്തിനു പരിഗണിക്കുന്നത്
ballon d'or
മെസ്സിയും റൊണാൾഡോയും ഔട്ട്
Updated on

സൂറിച്ച്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടിക. 21 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് മെസ്സിയും റൊണാൾഡോയും ഇല്ലാതെ ചുരുക്കപ്പട്ടിക പുറത്തിറങ്ങുന്നത്. ഇരുവരും നിലവിൽ യൂറോപ്യൻ ഫുട്ബോളിൽ സജീവമല്ല. മെസ്സി യുഎസ് ലീഗിലും ക്രിസ്റ്റ്യാനോ സൗദി ലീഗിലുമാണ് കളിക്കുന്നത്.

ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ അടക്കം 30 പേരുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. 2006 മുതലുള്ള പട്ടികയിൽ ലയണൽ മെസ്സി ഇടം പിടിച്ചിരുന്നു. 2023ലും മെസി പുരസ്കാരം സ്വന്തമാക്കി. ഇതു വരെയും 8 ബാലൺ ഡി ഓർ പുരസ്കാരങ്ങളാണ് അർജന്‍റീന താരത്തിനു സ്വന്തമായിരിക്കുന്നത്.

2004 മുതൽ 2022 വരെയും പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പുരസ്കാര സാധ്യതാ പട്ടികയിൽ ഇടം പിടിച്ചു. അഞ്ച് തവണയാണ് റൊണാൾഡോയ്ക്ക് പുരസ്കാരം ലഭിച്ചത്. 2008 മുതൽ 2017 വരെ ബാലൺ ഡി ഓർ പുരസ്കാരത്തിനായി മെസിയും റൊണാൾഡോയുമാണ് പരസ്പരം മത്സരിച്ചിരുന്നത്. 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ഈ പോരാട്ടത്തിന് അറുതി കുറിച്ച് പുരസ്കാരം സ്വന്തമാക്കി.

2023-24 സീസണിൽ അൻ നസർ ക്ലബിനു വേണ്ടിയും പോർച്ചുഗലിനു വേണ്ടിയുമായി 54 ഗോളുകൾ സ്വന്തമാക്കിയിട്ടും റൊണാൾഡോ പുരസ്കാര സാധ്യതാ പട്ടികയിൽ ഇടം പിടിച്ചില്ല. ഒക്റ്റോബർ 28നാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക.

ഫിൽ ഫോഡൻ, എമിലിയാനോ മാർട്ടിസ്, ബുക്കായോ സാക്ക, നിക്കോ വില്യംസ്, ഡാനി ഓൽമോ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.