എം. ജി. നീന്തൽ: തുടർച്ചയായ ആറാം തവണയും എം. എ. കോളേജ് ചാമ്പ്യൻമാർ

പുരുഷ വിഭാഗത്തിൽ 174 പോയിന്‍റും, വനിത വിഭാഗത്തിൽ 172 പോയിന്റും നേടിയാണ് എം. എ. യുടെ ഈ വിജയ കുതിപ്പ്
40ാമത്  എം. ജി. യൂണിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലും തുടർച്ചയായി ആറാം തവണയും ജേതാക്കളായ കോതമംഗലം എം. എ. കോളേജ് നീന്തൽ ടീം
40ാമത് എം. ജി. യൂണിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലും തുടർച്ചയായി ആറാം തവണയും ജേതാക്കളായ കോതമംഗലം എം. എ. കോളേജ് നീന്തൽ ടീം
Updated on

കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന 40- മത് മഹാത്മാ ഗാന്ധി സർവകലാശാല പുരുഷ - വനിതാ നീന്തൽ മത്സരങ്ങൾ സമാപിച്ചപ്പോൾ ആതിഥേയരായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇരു വിഭാഗത്തിലും, വാട്ടർ പോളോയിലും ചാമ്പ്യൻമാരായി. തുടർച്ചയായ ആറാം തവണയാണ് കോതമംഗലം എം. എ. കോളേജ് ബി വേണുഗോപാൽ എന്ന നീന്തൽ പരിശീലകന്‍റെ മികവിൽ മൂന്ന് വിഭാഗങ്ങളിലും വിജയ കീരിടം ചൂടുന്നത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്‍റെ നീന്തൽ പരിശീലകനാണ് പാലാ സ്വദേശിയായ വേണുഗോപാൽ. പുരുഷ വിഭാഗത്തിൽ 174 പോയിന്‍റും, വനിത വിഭാഗത്തിൽ 172 പോയിന്റും നേടിയാണ് എം. എ. യുടെ ഈ വിജയ കുതിപ്പ്. പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം പാലാ സെന്‍റ്.

തോമസ് കോളേജും(32 പോയിന്‍റ് ) മൂന്നാം സ്ഥാനം മൂലമറ്റം സെന്‍റ്. ജോസഫ് അക്കാദമിയും (15 പോയിന്‍റ് )കരസ്ഥമാക്കി. വനിത വിഭാഗത്തിൽ രണ്ടാം സ്ഥാനം അൽഫോസാ കോളേജ് പാലാ (28 പോയിന്‍റ് ) യും, മൂന്നാം സ്ഥാനം അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി (1 പോയിന്‍റ് ), കരസ്ഥമാക്കി. വാട്ടർ പോളോയിൽ എം. എ. കോളേജ് ഒന്നാമതും, സെന്‍റ്. ജോസഫ് അക്കാദമി മൂലമറ്റം രണ്ടാമതും, സെന്‍റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി. മത്സരത്തിൽ പങ്കെടുത്ത നീന്തൽ താരങ്ങളെയും, തുടർച്ചയായി ആറാം തവണയും വിജയം കൈവരിച്ച എം. എ. യുടെ താരങ്ങളെയും, പരിശീലകൻ ബി വേണു ഗോപാലിനെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു

Trending

No stories found.

Latest News

No stories found.