രണ്ടാം ദിനത്തിലും 'റെക്കോർഡോളം' തീർത്ത് മോൻഗു തീർഥു സാംദേവ്

കോതമംഗലം എംഎ കോളെജില്‍ നടക്കുന്ന നീന്തല്‍ മത്സരത്തിലാണ് ഈ നീന്തൽ താരത്തിന്‍റെ കുതിപ്പ്.
Updated on

കോതമംഗലം: ആദ്യ ദിനത്തിലും, രണ്ടാം ദിനത്തിലും റെക്കോർഡിന്‍റെ ഓളങ്ങൾ തീർത്ത് കുതിക്കുകയാണ് ആന്ധ്രാപ്രദേശ് വിജയ വാഡ സ്വദേശിയായ മോൻഗം തീർഥു സാംദേവും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി കോതമംഗലം എംഎ കോളെജില്‍ നടക്കുന്ന നീന്തല്‍ മത്സരത്തിലാണ് ഈ നീന്തൽ താരത്തിന്‍റെ കുതിപ്പ്.

രണ്ടാം ദിനത്തിൽ ജൂനിയര്‍ ബോയ്‌സ് 800 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ റെക്കോര്‍ഡ് നേടിയ തീർഥു, ആദ്യ ദിനത്തിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിലും റെക്കോർഡോഡേ സ്വർണ്ണം നേടിയിരുന്നു. തിരുവനന്തപുരം എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. തിരുവനന്തപുരം സായ് അക്വാട്ടിക് സെന്‍ററിലെ അഭിലാഷ് തമ്പി, ജെബിൻ ജെ എബ്രഹാം എന്നിവരാണ് പരിശീലകർ.

ഈ വിജയമെല്ലാം ഒരാഴ്ച മുന്നേ വാഹനപകടത്തിൽ മരിച്ച പിതാവ് ചിന്നറാവുവിന് സമർപ്പിക്കുകയാണ് ഈ കായിക താരം. ഭർത്താവിന്‍റെ വേർപാടിന്‍റെ ദുഃഖം അലയടിക്കുമ്പോഴും, എംഎ കോളെജിലെ നീന്തൽ കുളത്തിൽ റെക്കോർഡോളം തീർക്കുന്ന മകന്‍റെ വിജയ കുതിപ്പിൽ മകനെ ചേർത്തു പിടിക്കുകയാണ് അമ്മ നവ്യാദീപിക.

തീർഥുവിന്‍റെ സഹോദരൻ യാഗ്നസായ് ഇതേ ഇടത്തിൽ മത്സരിക്കേണ്ടതായിരുന്നു. അച്ഛന്‍റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിജയ വാഡയിൽ തങ്ങിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.