താരസമ്പന്നം സൗദി പ്രോ ലീഗ്

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ലീ​ഗാ​യി സൗ​ദി ലീ​ഗ് മാ​റി​യെ​ന്ന ക്രിസ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കൂടുതൽ യൂ​റോ​പ്യ​ന്‍ താ​ര​ങ്ങളുടെ ഒഴുക്ക്
സൗദി പ്രോ ലീഗ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിസർ കട്ട്
സൗദി പ്രോ ലീഗ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിസർ കട്ട്
Updated on

റി​യാ​ദ്: സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്ന​തോ​ടെ സൗ​ദി പ്രോ ​ലീ​ഗ് താ​ര​സ​മ്പ​ന്ന​മാ​വു​ക​യാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ലീ​ഗാ​യി സൗ​ദി ലീ​ഗ് മാ​റി​യെ​ന്ന ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും യൂ​റോ​പ്യ​ന്‍ താ​ര​ങ്ങ​ള്‍ സൗ​ദി​യി​ലേ​ക്കെ​ത്തു​ക​യാ​മ്. പ​ണ​ക്കൊ​ഴു​പ്പി​ല്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ന്ന് ര​ണ്ട് വ​മ്പ​ന്‍ താ​ര​ങ്ങ​ളെ​യാ​ണ് സൗ​ദി ഒ​ടു​വി​ല്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലി​വ​ര്‍പൂ​ളി​ല്‍ നി​ന്ന് നാ​യ​ക​ന്‍ ജോ​ര്‍ദാ​ന്‍ ഹെ​ന്‍ഡേ​ഴ്സ​ണ്‍, മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ നി​ന്ന് റി​യാ​ദ് മ​ഹ്റെ​സ് എ​ന്നീ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ സൗ​ദി ക്ല​ബ്ബു​ക​ള്‍ റാ​ഞ്ചി.

ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീം ​അം​ഗം കൂ​ടി​യാ​യ ഹെ​ന്‍ഡേ​ഴ്സ​ണെ അ​ല്‍ എ​ടി​ഫാ​ഖാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ല​ണ്ട് ഇ​തി​ഹാ​സ​താ​രം സ്റ്റീ​വ​ന്‍ ജെ​റാ​ര്‍ഡ് പ​രി​ശീ​ല​ക​നാ​യ ടീ​മാ​ണ് അ​ല്‍ എ​ടി​ഫാ​ഖ്. താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ വി​വ​രം ക്ല​ബ്ബ് ഉ​ട​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടും. 12 മി​ല്യ​ണ്‍ പൗ​ണ്ടി​നാ​ണ് താ​രം സൗ​ദി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. മൂ​ന്ന് വ​ര്‍ഷ​മാ​ണ് ക​രാ​ര്‍.

ലി​വ​ര്‍പൂ​ളി​നാ​യി 360 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഹെ​ന്‍ഡേ​ഴ്സ​ണ്‍ 29 ഗോ​ളു​ക​ള്‍ നേ​ടി. 2011 തൊ​ട്ടാ​ണ് ഹെ​ന്‍ഡേ​ഴ്സ​ണ്‍ ലി​വ​ര്‍പൂ​ളി​ന്‍റെ ഭാ​ഗ​മാ​യ​ത്. ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നാ​യി 77 മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞു.

റി​യാ​ദ് മ​ഹ്റെ​സി​നെ അ​ല്‍ അ​ഹ്ലി ക്ല​ബ്ബാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ല് വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് സി​റ്റി മു​ന്നേ​റ്റ താ​ര​ത്തെ അ​ല്‍ അ​ഹ്ലി റാ​ഞ്ചി​യ​ത്. താ​ര​ത്തി​ന് 35 മി​ല്യ​ണ്‍ യൂ​റോ പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും. മെ​ഡി​ക്ക​ല്‍ ടെ​സ്റ്റി​നാ​യി മ​ഹ്റെ​സ് ഉ​ട​ന്‍ ത​ന്നെ സൗ​ദി​യി​ലേ​ക്ക് പ​റ​ക്കും. മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി​യ്ക്ക് വേ​ണ്ടി 145 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച മ​ഹ്റെ​സ് 43 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ലെ​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ നി​ന്ന് 2018-ലാ​ണ് മ​ഹ്റെ​സ് സി​റ്റി​യി​ലെ​ത്തി​യ​ത്.

മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​ര​മാ​യ അ​ല​ക്സ് ടെ​ല്ലെ​സും ഇ​തി​നോ​ട​കം സൗ​ദി പ്രോ ​ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. റൊ​ണാ​ള്‍ഡോ​യു​ടെ അ​ല്‍ ന​സ​ര്‍ ക്ല​ബ്ബാ​ണ് ടെ​ല്ല​സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. സെ​ന​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം സാ​ദി​യോ മാ​നെ​യും ബ്ര​സീ​ലി​യ​ന്‍ താ​രം ഫാ​ബി​ഞ്ഞോ​യും ബെ​ര്‍നാ​ഡോ സി​ല്‍വ​യും റൊ​മേ​ലു ലു​ക്കാ​ക്കു​വും പോ​ള്‍ പോ​ഗ്ബ​യു​മൊ​ക്കെ സൗ​ദി ലീ​ഗു​മാ​യി അ​വ​സാ​ന​വ​ട്ട ച​ര്‍ച്ച​യി​ലാ​ണ്.

നിലവില്‍ സൗദി ക്ലബ്ബുകളുമായി കരാറിലായ വമ്പൻ താരങ്ങള്‍

  • ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ

  • ക​രിം ബ​ന്‍സേ​മ

  • എ​ന്‍ഗോ​ളോ കാ​ന്‍റെ

  • റൂ​ബ​ന്‍ നെ​വ​സ്

  • കോ​ലി​ഡോ​വു കൗ​ളി​ബാ​ലി

  • എ​ഡ്വാ​ര്‍ഡോ മെ​ന്‍ഡി

  • മി​ലി​ങ്കോ​വി​ച്ച് സാ​വി​ച്ച്

  • മാ​ഴ്സെ​ലോ ബ്രോ​സോ​വി​ക്ക്

  • റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ

  • ജോ​ട്ട

  • സെ​കോ ഫൊ​ഫാ​ന

  • ജോ​ര്‍ദ​ന്‍ ഹെ​ന്‍ഡേ​ഴ്സ​ണ്‍

  • റി​യാ​ദ് മെ​ഹ്റ​സ്

  • അ​ല​ക്സ് ടെ​ല്ല​സ്

ക​രാ​റി​ലാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന താ​ര​ങ്ങ​ള്‍

  • അ​ല​ന്‍ മാ​ക്സി​മ​ന്‍

  • ഫാ​ബി​ഞ്ഞോ

  • മാ​ല്‍ക്കം

  • ലൂ​യി​സ് ഡ​യ​സ്

  • ബെ​ര്‍ണാ​ഡോ സി​ല്‍വ

  • പോ​ള്‍ പോ​ഗ്ബ

  • റൊ​മേ​ലു ലു​ക്കാ​ക്കു

  • മി​ട്രോ​വി​ച്ച്

  • സാ​ദി​യോ മാ​നെ

സൗദി പ്രോ ലീഗ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിസർ കട്ട്
ഫുട്ബോൾ വെറും പന്തുകളിയല്ല, സൗദിയുടെ ലക്ഷ്യങ്ങൾ വിശാലം

Trending

No stories found.

Latest News

No stories found.