പ്രായത്തിൽ സെഞ്ചുറി കടന്ന ആരാധകന് ധോണിയുടെ സമ്മാനം ജെഴ്സി | Video

രാംദാസ് എന്നെഴുതിയ, 103 എന്ന് നമ്പറുള്ള ചെന്നൈ സൂപ്പർ കിങ്സിന്‍റെ ജെഴ്സിയാണ് ധോണി നേരിട്ടെത്തി സമ്മാനിച്ചത്

ചെ​ന്നൈ: എസ്. രാംദാസ് ഒരു ക്രിക്കറ്റ് താരമല്ല, ക്രിക്കറ്റ് ആരാധകൻ മാത്രമാണ്. പക്ഷേ, അദ്ദേഹവും സെഞ്ചുറി പൂർത്തിയാക്കിയിരുന്നു, പ്രായത്തിലാണെന്നു മാത്രം. ഇപ്പോൾ 103 വ​യസുണ്ട് രാംദാസിന്. സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിൽ അംഗമൊക്കെയായിരുന്നു. എം.എസ്. ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്‍റെയും കടുത്ത ആരാധകനാണ് രാംദാസ്.

ഈ ആരാധക മുത്തശ്ശനെ കാണാൻ സാക്ഷാൽ ധോണി നേരിട്ടെത്തിയ വാർത്തയും ചിത്രവും സിഎസ്‌കെ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ കൈയൊപ്പിട്ട ഒരു സിഎസ്‌കെ ജെഴ്സിയും രാംദാസിനു സമ്മാനിച്ചാണ് ധോണി മടങ്ങിയത്. ഈ കൂടിക്കാഴ്ചയുടെ വൈ​കാ​രി​ക​മാ​യ ഒരു ​വീ​ഡി​യോയും സിഎസ്‌കെ പങ്കുവച്ചിട്ടുണ്ട്.

രാം​ദാ​സ് എ​ന്നെ​ഴു​തി​യ 103-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാണ് എന്നത് ഇതിനു കൂടുതൽ മൂല്യം നൽകുന്നു. ടീ​മി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ന​ന്ദി അറിയിച്ചാണ് ധോ​ണി ഇതിൽ കൈയൊ​പ്പി​ട്ട​ത്. Thanks Thatha for the support എന്ന് സ്വന്തം കൈപ്പടയിൽ എഴുതി. ഈ ​ജ​ഴ്‌​സി രാം​ദാ​സ് ആഹ്ലാദേത്തോടെ സ്വീ​ക​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ധോ​ണി​യു​ടെ സ​മ്മാ​നം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നാണ് രാം​ദാ​സിന്‍റെ പ്രതികരണം.

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലേ താൻ ക്രിക്കറ്റ് ഫാനാണെന്ന് രാംദാസ് പറയുന്നു. എന്നാൽ, പേടി കാരണം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. പന്തെറിയാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതത്രെ. വേഗം കളി കഴിയും എന്നതാണ് ട്വന്‍റി20 ഫോർമാറ്റിനോടു തനിക്കുള്ള ഇഷ്ടത്തിനു കാരണമെന്നും രാംദാസ് വെളിപ്പെടുത്തുന്നു.

Trending

No stories found.

More Videos

No stories found.