ന്യൂഡല്‍ഹി: മലയാളികളുടെ അഭിമാന താരം എം. ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്. 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രീശങ്കറിനൊപ്പം ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ലഭിച്ചു, അര്‍ജുന. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയതാണ് മലയാളി ലോങ് ജം് താരം എം. ശ്രീശങ്കറിന് അര്‍ജുന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2022 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022-ലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ താരമാണ്. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി.
അതേസമയം, ബാഡ്മിന്റന്‍ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചു. സമീപകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഡിയാണ് സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും. പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. പിന്നാലെ 2022-ല്‍ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം. മിക്സഡ് ടീം ഇനത്തില്‍ വെള്ളി. തുടര്‍ന്ന് അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തില്‍ വെള്ളിയും നേടി.
ദ്രോണാചാര്യ പുരസ്കാരം കബഡി കോച്ചും മലയാളിയുമായ ഇ ഭാസ്കരൻ ലഭിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. നിലവിൽ ബെംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായി സേവനമനുഷ്ഠിക്കുന്നു. 2023 ൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു. 2010 ൽ പുരുഷമാരുടെ ടീമിനും 2014 ൽ വനിതാ ടീമിനും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിക്കൊടുത്തു.
ദേശീയ യുവജന കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി ഒൻപതിന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കബഡി പരിശീലകനും മലയാളിയുമായ ഇ. ഭാസ്കരനു ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്കാരം. 2024 ജനുവരി ഒന്പതിനു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. നിലവില്‍ ബെംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ടിക്കുന്നു. 2009 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.2010-ല്‍ പുരുഷന്മാരു
ടെ ടീമിനും 2014-ല്‍ വനിതാ ടീമിനും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗില്‍ യു മുംബെയെ ഒരിക്കല്‍ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി. ദേശീയ കായികമന്ത്രാലയമാണു പുരസ്കാരം പ്രഖ്യാപിച്ചത്.ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കണക്കിലെടുത്താണ് മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ് നല്‍കുന്നത്.
അര്‍ജുന അവാര്‍ഡ് പട്ടിക:
ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന് കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന് (ഖോ-ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല് സിങ് (സ്ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).
ദ്രോണാചാര്യ (റെഗുലര്‍ വിഭാഗം)
ലളിത് കുമാര്‍ (ഗുസ്തി), ആര് ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിംഗ് (ഹോക്കി), ഗണേഷ് പ്രഭാകര്‍ ദേവ്രുഖ്കര്‍ (മല്ലഖാംബ്).
ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം)
ജസ്കിരത് സിംഗ് ഗ്രെവാള്‍ (ഗോള്‍ഫ്), ഭാസ്കരന് ഇ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).
ആജീവനാന്ത നേട്ടത്തിനുള്ള ധ്യാന്‍ ചന്ദ് അവാര്‍ഡ്:
മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി), കവിത സെല്‍വരാജ് (കബഡി).മൗലാന അബുല്‍ കലാം ആസാദ് ട്രോഫി 2023: ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി, അമൃത്സര്‍ യൂണിവേഴ്സിറ്റി), ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, പഞ്ചാബ്, (ഫസ്റ്റ് റണ്ണര്‍ അപ്പ്), കുരുക്ഷേത്ര യൂണിവേഴ്സിറ്റി, കുരുക്ഷേത്ര, (സെക്കന്‍ഡ് റണ്ണറപ്പ്).