ശ്രീല​ങ്ക​യെ അ​ഞ്ച് വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി കി​വി​ക​ള്‍ സെ​മി​ക്ക​രി​കി​ല്‍

നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കും വി​ധം പ​ന്തെ​റി​ഞ്ഞ ബൗ​ള​ര്‍മാ​ര്‍ ല​ങ്ക​യെ 46.4 ഓ​വ​റി​ല്‍ 171 റ​ണ്‍സി​ന് പു​റ​ത്താ​ക്കി
new zealand vs sri lanka
new zealand vs sri lanka
Updated on

ബം​ഗ​ളൂ​രു: മു​ട്ടാ​മെ​ങ്കി​ല്‍ മു​ട്ടി​ക്കോ.. മി​ക​ച്ച റ​ണ്‍ റേ​റ്റി​ല്‍ ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​സി​ല​ന്‍ഡ് ലോ​ക​ക​പ്പ് സെ​മി​യു​ടെ തൊ​ട്ട​ടു​ത്ത്. ഇ​ന്ന​ലെ ന​ട​ന്ന നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചി വി​ക്ക​റ്റി​ന് ശ്രീ​ല​ങ്ക​യെ കി​വി​ക​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍ഡ് ല​ങ്ക​യെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കും വി​ധം പ​ന്തെ​റി​ഞ്ഞ ബൗ​ള​ര്‍മാ​ര്‍ ല​ങ്ക​യെ 46.4 ഓ​വ​റി​ല്‍ 171 റ​ണ്‍സി​ന് പു​റ​ത്താ​ക്കി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കി​വി​ക​ള്‍ അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞെ​ങ്കി​ലും ജ​യം ഇ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. സ്കോ​ര്‍: ശ്രീ​ല​ങ്ക 46.4 ഓ​വ​റി​ല്‍ 171. ന്യൂ​സി​ല​ന്‍ഡ് 23.2 ഓ​വ​റി​ല്‍ 172. വി​ജ​യ​ത്തോ​ടെ സാ​ങ്കേ​തി​ക​മാ​യി മാ​ത്ര​മാ​ണ് കി​വി​ക​ളു​ടെ സെ​മി പ്രുേ​ലാു​വ​ശ​ന​ത്തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 160 പ​ന്തു​ക​ള്‍ ശേ​ഷി​ക്കേ വി​ജ​യി​ച്ച​തി​നാ​ല്‍ കി​വി​ക​ളു​ടെ നെ​റ്റ് റ​ണ്‍റേ​റ്റ് +743 ആ​ണ്. ഒ​മ്പ​തു ക​ളി​ക​ളി​ല്‍നി​ന്ന് 10 പോ​യി​ന്‍റു​ള്ള കി​വി​സ് ആ​ണ് ഇ​പ്പോ​ള്‍ നാ​ലാ​മ​ത്. നെ​റ്റ് റ​ണ്‍റേ​റ്റ് 0.036 മാ​ത്ര​മു​ള്ള പാ​ക്കി​സ്ഥാ​ന് സെ​മി​യി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ അ​ദ്ഭു​തം സം​ഭ​വി​ക്ക​ണം. അ​ഫ്ഗാ​ന്‍റെ​യും അ​വ​സ്ഥ വ്യ​ത്യ​സ്ത​മ​ല്ല. ഇ​തോ​ടെ ഇ​ന്ത്യ- ന്യൂ​സി​ല​ന്‍ഡ് സെ​മി​ക്ക് സാ​ധ്യ​ത തെ​ളി​ഞ്ഞു. 10 ഓ​വ​റി​ല്‍ 37 റ​ണ്‍സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ ട്രെ​ന്‍റ് ബൗ​ള്‍ട്ടാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

ചെ​റി​യ സ്കോ​റി​ല്‍ ല​ങ്ക​യെ പു​റ​ത്താ​ക്കി​യ​തോ​ടെ അ​നാ​യാ​സ ജ​യം ന​ടാ​നാ​യാ​ണ് കി​വി​ക​ള്‍ ക്രീ​സി​ലെ​ത്തി​യ​ത്. അ​ത് തു​ട​ക്ക​ത്തി​ല്‍ത്ത​ന്നെ വി​ജ​യി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഡെ​വ​ണ്‍ കോ​ണ്‍വെ - ര​ചി​ന്‍ ര​വീ​ന്ദ്ര സ​ഖ്യം 86 റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ മ​ത്സ​രം കി​വി​ക​ളു​ടെ കൈ​ക​ളി​ലാ​യെ​ന്നു പ​റ​യാം. 42 പ​ന്തി​ല്‍ 45 റ​ണ്‍സെ​ടു​ത്ത കോ​ണ്‍വെ​യാ​ണ് ആ​ദ്യം മ​ട​ങ്ങു​ന്ന​ത്. ഒ​മ്പ​ത് ബൗ​ണ്ട​റി​ക​ള്‍ നേ​ടി​യ താ​ര​ത്തെ ദു​ഷ്മ​ന്ത ച​മീ​ര 13-ാം ഓ​വ​റി​ല്‍ പു​റ​ത്താ​ക്കി. തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ ര​വീ​ന്ദ്ര​യും മ​ട​ങ്ങി. 34 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം മൂ​ന്ന് വീ​തം സി​ക്സും ഫോ​റും നേ​ടി. മ​ഹീ​ഷ് തീ​ക്ഷ​ണ​യ്ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ കെ​യ്ന്‍ വി​ല്യം​സ​ണ്‍ (14) ഡാ​രി​ല്‍ മി​ച്ച​ല്‍ സ​ഖ്യം 42 റ​ണ്‍സ് കൂ​ട്ടി​ചേ​ര്‍ത്തു. വി​ല്യം​സ​ണെ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് ബൗ​ള്‍ഡാ​ക്കി. പി​ന്നീ​ടെ​ത്തി​യ മാ​ര്‍ക് ചാ​പ്മാ​ന്‍ (7) റ​ണ്ണൗ​ട്ടാ​യി. ഇ​തി​നി​ടെ മി​ച്ച​ലി​നെ മാ​ത്യൂ​സ് മ​ട​ക്കി. കേ​വ​ലം 31 പ​ന്തി​ല്‍ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ള്‍പ്പെ​ടെ മി​ച്ച​ല്‍ 43 റ​ണ്‍സ് നേ​ടി. മി​ച്ച​ല്‍ മ​ട​ങ്ങു​മ്പോ​ള്‍ കി​വീ​സ് വി​ജ​യ​ത്തോ​ട​ടു​ത്തി​രു​ന്നു. കി​വീ​സ് സ്കോ​ര്‍ അ​ഞ്ചി​ന് 162 എ​ന്ന നി​ല​യി​ല്‍ നി​ല്‍ക്കു​മ്പോ​ഴാ​ണ് മി​ച്ച​ല്‍ മ​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് വേ​ണ്ട 10 റ​ണ്‍സ് അ​തി​വേ​ഗം ഗ്ലെ​ന്‍ ഫി​ലി​പ്സും (17) ടോം ​ലാ​ഥ​വും (2) ചേ​ര്‍ന്ന് നേ​ടി. ശ്രീ​ല​ങ്ക​യ്ക്കു വേ​ണ്ടി എ​യ്ഞ്ച​ലോ മാ​ത്യൂ​സ് ര​ണ്ടും മ​ഹീ​ഷ് തീ​ക്ഷ​ണ​യും ച​മീ​ര​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

നേ​ര​ത്തെ ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ ടോ​സ് ന​ഷ്ട​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് ര​ണ്ടാം ഓ​വ​റി​ലെ ഓ​പ്പ​ണ​ര്‍ പാ​തും നി​സ​ങ്ക​യെ ന​ഷ്ട​മാ​യി. ര​ണ്ട് റ​ണ്‍സെ​ടു​ത്ത നി​സ​ങ്ക​യെ സൗ​ത്തി​യു​ടെ പ​ന്തി​ല്‍ ടോം ​ലാ​ഥം ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കി. സൗ​ത്തി​യു​ടെ പ​ന്തി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കും മു​മ്പെ അ​നാ​യാ​സ ക്യാ​ച്ചി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട കു​ശാ​ല്‍ പെ​രേ​രെ പി​ന്നീ​ട് ത​ക​ര്‍ത്ത​ടി​ച്ചു.

ഒ​ര​റ്റ​ത്ത് കു​ശാ​ല്‍ പെ​രേ​ര ത​ക​ര്‍ത്ത​ടി​ക്കു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് ല​ങ്ക ത​ക​ര്‍ന്ന​ടി​യിു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ കു​ശാ​ല്‍ മെ​ന്‍ഡി​സി​നെ(6) ട്രെ​ന്‍റ് ബോ​ള്‍ട്ട് മ​ട​ക്കി​യ​പ്പോ​ള്‍ സ​ദീ​ര സ​മ​ര​വി​ക്ര​മ​യെ(1) ബോ​ള്‍ട്ട് ത​ന്നെ വീ​ഴ്ത്തി. കു​ശാ​ല്‍ പെ​രേ​ര ബൗ​ണ്ട​റി​ക​ള്‍ക്ക് പി​ന്നാ​ലെ ബൗ​ണ്ട​റി പ​റ​ത്തി 22 പ​ന്തി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി​യി​ലെ​ത്തി ലോ​ക​ക​പ്പി​ലെ അ​തി​വേ​ഗ ഫി​ഫ്റ്റി തി​ക​ച്ചു. ഒ​മ്പ​ത് ഫോ​റും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പെ​രേ​ര​യു​ടെ ഇ​ന്നിം​ഗ്സ്. എ​ന്നാ​ല്‍ പെ​രേ​ര അ​ര്‍ധ​സെ​ഞ്ചു​റി പി​ന്നി​ട്ട​തി​ന് പി​ന്നാ​ലെ ച​രി​ത് അ​സ​ല​ങ്ക​യെ(8) ബോ​ള്‍ട്ട് വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി.

പി​ന്നാ​ലെ ത​ക​ര്‍ത്ത​ടി​ച്ച കു​ശാ​ല്‍ പെ​രേ​ര​യെ ലോ​ക്കി ഫെ​ര്‍ഗൂ​സ​ന്‍ ത​ന്നെ പു​റ​ത്താ​ക്കി. ലോ​ക്കി​യു​ടെ പ​ന്തി​ല്‍ പെ​രേ​ര​യെ സാ​ന്‍റ​ന​ര്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 128 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​മാ​യ ടീ​മി​നെ വാ​ല​റ്റ​ത്ത് മ​ഹീ​ഷ് തീ​ക്ഷ​ണ​യും (91 പ​ന്തി​ല്‍ 38) ദി​ല്‍ഷ​ന്‍ മ​ധു​ശ​ങ്ക​യും (48 പ​ന്തി​ല്‍ 19) ന​ട​ത്തി​യ ചെ​റു​ത്തു​നി​ല്‍പ്പാ​ണ് 171 വ​രെ​യെ​ത്തി​ച്ച​ത്.​കി​വി ബൗ​ള​ര്‍മാ​രി​ല്‍ ട്രെ​ന്‍റ് ബൗ​ള്‍ട്ട് 37 റ​ണ്‍സി​ന് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ലോ​ക്കി ഫെ​ര്‍ഗൂ​സ​ന്‍, മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍, ര​ചി​ന്‍ ര​വീ​ന്ദ്ര എ​ന്നി​വ​ര്‍ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​തം. നേ​ര​ത്തെ, ഒ​രു മാ​റ്റ​വു​മാ​യി​ട്ടാ​ണ് ന്യൂ​സി​ല​ന്‍ഡ് ഇ​റ​ങ്ങി​യ​ത്. ഇ​ഷ് സോ​ധി​ക്ക് പ​ക​രം ലോ​ക്കി ഫെ​ര്‍ഗൂ​സ​ണ്‍ ടീ​മി​ലെ​ത്തി. ശ്രീ​ല​ങ്ക ഒ​രു മാ​റ്റ​മാ​ണ് വ​രു​ത്തി​യ​ത്. ക​ശു​ന്‍ ര​ജി​ത​യ്ക്ക് പ​ക​രം ചാ​മി​ക ക​രു​ണാ​ര്ത​നെ ടീ​മി​ലെത്തി.

Trending

No stories found.

Latest News

No stories found.