ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറിൽ കളി തീർത്ത് ന്യൂസിലന്‍ഡ്

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു
new zealand beat uganda in 5 overs t20 world cup 2024
new zealand vs uganda
Updated on

ടറോബ: ടി20 ലോകകപ്പിൽ ഉഗാണ്ടക്കെതിരെ ന്യൂസിലന്‍ഡിനു മിന്നുന്ന ജയം. 18.4 ഓവറില്‍ വെറും 40 റണ്‍സിന് അവസാനിച്ച ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മത്സരം ആരംഭിക്കുന്നതിനു മുൻപ് ഗ്രൂപ്പിലെ അവസാനക്കാരായിരുന്ന ന്യൂസിലന്‍ഡ് നേരത്തെ തന്നെ സൂപ്പര്‍ എട്ട് കാണാതെ പുറത്തായിരുന്നു. ജയത്തോടെ ന്യൂസിലന്‍ഡ് ഈ ലോകകപ്പിലെ ആദ്യ ജയം നേടുകയായിരുന്നു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.

ടോസ് ലഭിച്ച ന്യൂസീലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കളി ആരംഭിച്ചതു മുതൽ ഉഗാണ്ടയെ ബൗളർമാർ വിരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് കാണാനിടയായത്. മത്സരത്തിൽ 4 ലെഗ് ബൈ വിക്കറ്റുകളാണ്‌ പിറന്നത്. 2 ബൗൾഡും. പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തി.

നാലോവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഉഗാണ്ടയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയും രണ്ട് വിക്കറ്റുകള്‍ തന്നെ വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റെടുത്തു.

11 റണ്‍സെടുത്ത കെന്നത് വൈസ്വ മാത്രമാണ് ഉഗാണ്ട നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാൻ. നാല് താരങ്ങള്‍ പൂജ്യത്തില്‍ പുറത്തായി. നാലില്‍ മൂന്ന് പേരും ഗോള്‍ഡന്‍ ഡക്ക്. ഓപ്പണർ റൊണാക് പട്ടേലാവട്ടെ 20 പന്തുകളിൽ 2 റൺസ് മാത്രം എടുത്തു പുറത്തായി.

മറുപടി ബാറ്റിങ് ഇറങ്ങിയ ന്യൂസീലൻഡിന്റെ ഓപ്പണര്‍ ഫിന്‍ അല്ലന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. താരം 9 റണ്‍സെടുത്ത് പുറത്തായപ്പോൾ 22 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും ഒരു റണ്ണുമായി രചിന്‍ രവീന്ദ്രയും പുറത്താകാതെ നിന്നു.

Trending

No stories found.

Latest News

No stories found.