സ്പിന്നിൽ കറങ്ങി ഇന്ത‍്യ; ചരിത്ര വിജയവുമായി ന‍്യൂസിലൻഡ്

25 റൺസിനാണ് ന‍്യൂസിലൻഡ് ഇന്ത‍്യയെ പരാജയപ്പെടുത്തിയത്
Spinning India; New Zealand with historic victory
സ്പിന്നിൽ കറങ്ങി ഇന്ത‍്യ; ചരിത്ര വിജയവുമായി ന‍്യൂസിലൻഡ്
Updated on

മുംബൈ: ന‍്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കനത്ത തോൽവിയുമായി ഇന്ത‍്യ. അജാസ് പട്ടേലിന്‍റെ 6 വിക്കറ്റ് മികവിൽ 25 റൺസിനാണ് ന‍്യൂസിലൻഡ് ഇന്ത‍്യയെ പരാജയപ്പെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ‍്യമായാണ് ഇന്ത‍്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തം മണ്ണിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.

മൂന്നാം ദിനം മൂന്ന് റൺസ് മാത്രമെടുത്ത് ന‍്യൂസിലൻഡ് മടങ്ങുമ്പോൾ ഇന്ത‍്യ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സ്പിന്നിൽ മായാജാലം കാട്ടി അജാസ് പട്ടേലും കൂട്ടരും ഇന്ത‍്യയെ വട്ടം കറക്കി. രോഹിത്ത് ശർമയും, ഋഷഭ് പന്തും, വാഷിങ്ടൺ സുന്ദറും, കൂടാതെ മറ്റ് ബാറ്റർമാർക്ക് രണ്ടക്കം കടക്കാനായില്ല.

പിന്നീട് വന്ന ബാറ്റർമാരായ ശുഭ്മൻ ഗിൽ (1), വിരാട് കോലി (1) എന്നിവർക്ക് പിടിച്ച് നിൽക്കാനായില്ല. വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് കളി മുന്നോട്ട് കൊണ്ടുപോയെങ്കിലും 64 റൺസെടുത്ത് മടങ്ങിയതോടെ പ്രതീക്ഷകൾ അവസാനിച്ചു. ഒടുവിൽ 121 റൺസിൽ ടീം കൂടാരം കയറി.

ഇതോടെ 24 വർഷങ്ങൾക്ക് ശേഷം ഇന്ത‍്യ ടെസ്റ്റ് പരമ്പര സ്വന്തം മണ്ണിൽ തോൽവിയറിഞ്ഞു. 2000ത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത‍്യ മുമ്പ് വൈറ്റ് വാഷ് ആകുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടിലും തോൽവി ഏറ്റുവാങ്ങി. അന്ന് സച്ചിൻ ടെൻഡുല്‍ക്കറായിരുന്നു ക‍്യാപ്റ്റൻ.

Trending

No stories found.

Latest News

No stories found.