ഇന്ത‍്യയ്ക്കെതിരെ കിവീസിന് 8 വിക്കറ്റ് ജയം; 36 വർഷങ്ങൾക്ക് ശേഷം ഇന്ത‍്യൻ മണ്ണിൽ വിജയം

രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 107 റൺസ് വിജയ ലക്ഷ‍്യം 27.4 ഓവറിൽ ന‍്യൂസിലൻഡ് മറികടന്നു
Kiwis win by 8 wickets against India; Victory on Indian soil after 36 years
ഇന്ത‍്യയ്ക്കെതിരെ കിവീസിന് 8 വിക്കറ്റ് ജയം; 36 വർഷങ്ങൾക്ക് ശേഷം ഇന്ത‍്യൻ മണ്ണിൽ വിജയം
Updated on

ബംഗളൂരു: ഇന്ത‍്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ന‍്യൂസിലൻഡിന് 8 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 107 റൺസ് വിജയ ലക്ഷ‍്യം 27.4 ഓവറിൽ ന‍്യൂസിലൻഡ് മറികടന്നു. ന‍്യൂസിലൻഡ് ബാറ്റർമാരായ വിൽ യങ് (48), രചിൻ രവീന്ദ്ര (39) റൺസെടുത്ത് പുറത്താവാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയുടെ ആദ‍്യ ഓവറിൽ തന്നെ ന‍്യൂസിലൻഡ് ക‍്യാപ്റ്റൻ ടോം ലാഥമിനെ പുറത്താക്കിയെങ്കിലും വിൽ യങ്ങിന്‍റെയും രചിൻ രവീന്ദ്രയുടെയും പ്രകടനം ന‍്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചു. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/2. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിന് പുറത്തായിരുന്നു.

ആദ‍്യ ഇന്നിങ്സിൽ ഇന്ത‍്യ 356 റൺസ് ലീഡ് വഴങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സർഫറാസ് ഖാന്‍റെയും ഒരു റൺസിന് സെഞ്ച്വറി നഷ്ട്ടമായ ഋഷഭ് പന്തിന്‍റെയും മികച്ച പ്രകടനത്തിലൂടെ ഇന്ത‍്യ 462 റൺസിലെത്തി. 150 റൺസെടുത്ത സർഫറാസ് ഖാനാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. എന്നാൽ ഇരുവരുടെയും കൂട്ട്ക്കെട്ട് തകർന്നതോടെ ഇന്ത‍്യ പ്രതിരോധത്തിലായി.

പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കെ.എൽ. രാഹുൽ (12), രവീന്ദ്ര ജഡേജ (5), ആർ.അശ്വിൻ (14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0). കുൽദീപ് യാദവ് (6) റൺസെടുത്ത് പുറത്താവാതെ നിന്നു. വിരാട് കോലി (70), രോഹിത് ശർമ്മ (52), യശസ്വി ജയ്സ്വാൾ (35) എന്നിവരും സ്കോർ ഉയർത്താൻ സഹായിച്ചു. 36 വർഷങ്ങൾക്ക് ശേഷമാണ് ന‍്യൂസിലൻഡ് ഇന്ത‍്യൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് ഇന്ത‍്യയെ ഇന്ത‍്യൻ മണ്ണിൽ ന‍്യൂസിലൻഡ് പരാജയപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.