അ​ഴി​ച്ചു​പ​ണി ഇ​ല്ല: സി​എ​സ്കെ

രാ​ജ​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ പേ​സ് കു​റ​ച്ച് പ​ന്തെ​റി​ഞ്ഞ​ത് ബാ​റ്റ്സ്മാ​ൻ​മാ​രെ കു​ഴ​പ്പി​ച്ച​താ​യി ഫ്ളെ​മി​ങ് സ​മ്മ​തി​ച്ചു
അ​ഴി​ച്ചു​പ​ണി ഇ​ല്ല: സി​എ​സ്കെ
Updated on

ജ​യ്പു​ർ: ന​ല്ല രീ​തി​യി​ൽ പോ​കു​ന്ന ടീ​മി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ചെ​ന്നൈ സൂ​പ്പ​ർ​കി​ങ്സ് കോ​ച്ച് സ്റ്റീ​ഫ​ൻ ഫ്ളെ​മി​ങ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നോ​ടു 32 റ​ൺ​സി​നു തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.

203 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​ക്ക് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സേ നേ​ടാ​നാ​യു​ള്ളൂ. ഓ​പ്പ​ണ​ർ ഡെ​വ​ൺ കോ​ൺ​വെ​യ്ക്കും വ​ൺ​ഡൗ​ൺ ബാ​റ്റ്സ്മാ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ​യ്ക്കും റ​ൺ​നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മി​ല്ലെ​ന്ന മ​റു​പ​ടി.

രാ​ജ​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ പേ​സ് കു​റ​ച്ച് പ​ന്തെ​റി​ഞ്ഞ​ത് ബാ​റ്റ്സ്മാ​ൻ​മാ​രെ കു​ഴ​പ്പി​ച്ച​താ​യി ഫ്ളെ​മി​ങ് സ​മ്മ​തി​ച്ചു.

ബി​ഗ് ഹി​റ്റ​ർ​മാ​രെ ആ​രെ​യെ​ങ്കി​ലും പ്രൊ​മോ​ട്ട് ചെ​യ്യാ​മാ​യി​രു​ന്നു എ​ന്ന അ​ഭി​പ്രാ​യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, കോ​ൺ​വെ​യും ര​ഹാ​നെ​യും മി​ക​ച്ച ഫോ​മി​ലു​ള്ള ക​ളി​ക്കാ​ർ ത​ന്നെ​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ഫ്ളെ​മി​ങ് ന​ൽ​കി​യ​ത്.

ജ​യ്പു​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ പ​വ​ർ​പ്ലേ​യി​ൽ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 64 റ​ൺ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ചെ​ന്നൈ​ക്ക് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 42 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

നേ​ര​ത്തെ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ​സ്വാ​ൾ (43 പ​ന്തി​ൽ 77), ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ (24 നോ​ട്ടൗ​ട്ട്), ധ്രു​വ് ജു​റ​ൽ (34 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ സ്കോ​ർ 200 ക​ട​ത്തി​യ​ത്. എ​ഡ്ജ് ചെ​യ്ത നി​ര​വ​ധി പ​ന്തു​ക​ൾ ബൗ​ണ്ട​റി ക​ട​ന്ന​തും ചെ​ന്നൈ ബൗ​ള​ർ​മാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി.

Trending

No stories found.

Latest News

No stories found.