വനിതാ ക്രിക്കറ്റിൽ ഇന്ത്യ - പാക് ഫൈനലില്ല

ഫൈനലില്‍ ഇന്ത്യ, ശ്രീലങ്കയെ നേരിടും. ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യന്‍ കുതിപ്പ്. പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം.
വനിതാ ക്രിക്കറ്റിൽ ഇന്ത്യ - പാക് ഫൈനലില്ല
Updated on

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ഫൈനലിനു കാത്തിരുന്നവര്‍ക്ക് നിരാശ. ഫൈനലില്‍ ഇന്ത്യ, ശ്രീലങ്കയെ നേരിടും. ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യന്‍ കുതിപ്പ്. പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം.

ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 51 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 70 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഇന്ന് ഉച്ചയ്ക്ക് 11.30നാണ് ഇന്ത്യ-ശ്രീലങ്ക കലാശപ്പോരാട്ടം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

17 പന്തില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലദേശിന്‍റെ ടോപ് സ്‌കോറര്‍. ടീമില്‍ രണ്ടക്കം കടന്ന ഏകബാറ്ററും നിഗര്‍ സുല്‍ത്താനയാണ്. ബംഗ്ലാദശ് ടീം ഇന്നിങ്‌സില്‍ ആകെ നേടിയത് നാലു ഫോറുകള്‍ മാത്രമാണ്.ഇന്ത്യയ്ക്കായി പൂജ വസ്ത്രകാര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. ടിറ്റസ് സാധു, അമന്‍ജ്യോത് കൗര്‍, രാജേശ്വരി ഗെയ്ക്വാദ്, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥനയെ തുടക്കത്തില്‍തന്നെ ഇന്ത്യയ്ക്കു നഷ്ടമായി. 12 പന്തില്‍ ഏഴ് റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഓപ്പണര്‍ ഷെഫാലി വര്‍മയും (21 പന്തില്‍ 17), ജെമീമ റോഡ്രിഗസും (15 പന്തില്‍ 20) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലേക്കു നയിച്ചു. അതേസമയം മലയാളി താരം മിന്നു മണി ഇന്നലെ കളിക്കാനിറങ്ങിയില്ല.

Trending

No stories found.

Latest News

No stories found.