Olympics 2024
ഒളിമ്പിക്സിനു തൊട്ടു മുൻപ് പാരീസ് അതിവേഗ റെയിൽവേ ശൃംഖലയിൽ അട്ടിമറി
തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ചയോളം സമയം വേണ്ടി വന്നേക്കും.
മുംബൈ: ഒളിമ്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പാരീസിലെ അതിവേഗ റെയിൽശൃംഖലയ്ക്കു നേരെ ആക്രമണം. റെയിൽ സംവിധാനത്തിൽ തീ വച്ചതായാണ് റിപ്പോർട്ട്. ട്രാക്കുകളിലെ സിഗ്നൽ സംവിധാനങ്ങളും കേബിളുകളും തകർക്കുകയും തീയിടുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന.
രാജ്യത്തെ റെയിൽ ഗതാഗതം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണം എന്നാണ് നിഗമനം. ഇതോടെ മേഖലയിലെ റെയിൽ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കി.
തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ചയോളം സമയം വേണ്ടി വന്നേക്കും. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ട്രെയിൻ ഗതാഗതം തകരാറിലായത്. രണ്ട് ലക്ഷത്തിലധികം യാത്രക്കാരെയാണ് ട്രെയിൻ ഗതാഗതം തകരാറിലായത് ബാധിക്കുക. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.