അവസാനത്തെ പ്രതീക്ഷ: വിനേഷിന്‍റെ അപ്പീൽ സ്വീകരിച്ചു

ഫൈനലിൽ തോൽക്കുന്ന താരത്തിനു ലഭിക്കുന്ന വെള്ളി മെഡൽ താനുമായി പങ്കുവയ്ക്കണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിരിക്കുന്നത്
Vinesh Phogat
വിനേഷ് ഫോഗട്ട്
Updated on

ലോസേൻ (സ്വിറ്റ്സർലൻഡ്): ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ടതിനെതിരേ ഇന്ത്യയുടെ അഭിമാന താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് ഫയലിൽ സ്വീകരിച്ചു. ഫ്രാൻസിലെ മികച്ച സ്പോർട്സ് നിയമ വിദഗ്ധരുടെ സംഘത്തെ തന്നെയാണ് കോടതിയിൽ വിനേഷിനു വേണ്ടി വാദം നടത്താൻ നിയോഗിച്ചിരിക്കുന്നത്.

50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷിന് 50.1 ഗ്രാം ഭാരമുള്ളതായി ഫൈനലിനു മുൻപ് കണ്ടെത്തിയതാണ് അയോഗ്യതയ്ക്കു കാരണമായത്. എന്നാൽ, സെമി ഫൈനൽ വരെ താൻ അനുവദനീയമായ ഭാരപരിധിക്കുള്ളിലായിരുന്നു എന്നും, അതിനാൽ വെള്ളി മെഡലിന് അർഹതയുണ്ടെന്നുമാണ് വിനേഷിന്‍റെ വാദം. ഇത് അംഗീകരിച്ചാൽ വെള്ളി മെഡൽ പങ്കുവയ്ക്കപ്പെടും.

ക്യൂബൻ താരം യുസ്നീലിസ് ഗുസ്മാൻ ലോപ്പസിനെയാണ് സെമിയിൽ വിനേഷ് പരാജയപ്പെടുത്തിയത്. വിനേഷിന് അയോഗ്യത പ്രഖ്യാപിച്ചതോടെ യുസ്നീലിസ് ഫൈനലിലെത്തി. യുഎസ്എയുടെ സാറാ ഹിൽഡർബ്രാന്‍റാണ് ഫൈനലിലെ എതിരാളി. ഇതിൽ തോൽക്കുന്നവർക്കു കിട്ടുന്ന വെള്ളി മെഡൽ താനുമായി പങ്കുവയ്ക്കണമെന്നു മാത്രമാണ് വിനേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.