ഹൈജംപിൽ വിപ്ലവമെഴുതിയ കായികതാരം: 'ഫോസ്ബെറി ഫ്ലോപി'ന്‍റെ ഉപജ്ഞാതാവ് ഡിക് ഫോസ്ബെറിക്ക് വിട

ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുകയുമായിരുന്നു
ഹൈജംപിൽ വിപ്ലവമെഴുതിയ കായികതാരം: 'ഫോസ്ബെറി ഫ്ലോപി'ന്‍റെ ഉപജ്ഞാതാവ് ഡിക് ഫോസ്ബെറിക്ക് വിട
Updated on

ഹൈ ജംപിലെ വിപ്ലവകരമായ രീതിയെന്നു വിശേഷിപ്പിക്കപ്പെട്ട 'ഫോസ്ബെറി ഫ്ലോപ്' ആവിഷ്കരിച്ച ഡിക് ഫോസ്ബെറി വിടവാങ്ങി. എഴുപത്താറ് വയസായിരുന്നു. അമെരിക്കൻ ഹൈ ജംപറായ ഫോസ്ബെറി ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുക യുമായിരുന്നു.

അമെരിക്കയിലെ ഒറിഗോണിൽ ജനിച്ച ഫോസ്ബെറി പതിനാറാം വയസിലാണു ഹൈജംപിന്‍റെ ഉയരങ്ങൾ താണ്ടി തുടങ്ങിയത്. 1968-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്. മെക്സിക്കോ ഒളിമ്പിക്സിലാണ് അദ്ദേഹം ആദ്യമായി, പിൽക്കാലത്ത് ഫോസ്ബെറി ഫ്ലോപ് എന്നു വിശേഷിപ്പിക്കപ്പെട്ട രീതി പരീക്ഷിച്ചത്.

ഹൈജംപ് ബാറിന്‍റെ അടുത്തെത്തുമ്പോൾ, പിൻതിരിഞ്ഞ് തലയും തോൾഭാഗവും ആദ്യം ഉയർത്തി ബാറിനെ മറികടക്കുന്ന രീതിയാണിത്. ഇപ്പോൾ എല്ലാ ഹൈ ജംപ് താരങ്ങളും ഈ രീതിയാണു പിന്തുടരുന്നത്. ഫോസ്ബെറി ഈ രീതി പരിചയപ്പെടുത്തിയതോടെ ബാക്ക് ഫസ്റ്റ് ജംപ് എന്ന ടെക്നിക്കിനു വളരെ പെട്ടെന്നു തന്നെ പ്രചാരം ലഭിച്ചു. അസുഖത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

Trending

No stories found.

Latest News

No stories found.