Indian men's hockey team beat britain in Paris Olympics
ഒളിംപിക് ഹോക്കി: ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

ഒളിംപിക് ഹോക്കി: ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

ജർമനി - അർജന്‍റീന മത്സര വിജയികളെയാണ് ഇന്ത്യ ഇനി സെമിയിൽ നേരിടേണ്ടത്.
Published on

പാരീസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതോടെ ഒളിംപിക്സ് സ്വര്‍ണമെന്ന ഇന്ത്യയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ഇനി 2 ജയത്തിന്റെ അകലം മാത്രം.

നിശ്ചത 60 മിനിറ്റില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മലയാളി താരം പി.ആര്‍. ശ്രീജേഷിന്‍റെ മികച്ച സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. ആദ്യ ക്വാർട്ടറിൽ‌ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. എന്നാൽ ബ്രിട്ടന്‍റെ മൂന്നാം ശ്രമം ലക്ഷ്യം കാണാതെ പോയി. ഇതോടെ പതറിയ ബ്രിട്ടന്‍റെ നാലാമത്തെ ഷോട്ട് ശ്രീജേഷ് തടഞ്ഞതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി.

ഇന്ത്യക്കായി ആദ്യം കിക്കെടുത്തത് ക്യാപ്റ്റന്‍ ഹര്‍മപ്രീത് സിങാണ്. പിന്നലെ സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ജർമനി - അർജന്‍റീന മത്സര വിജയികളെയാണ് ഇന്ത്യ ഇനി സെമിയിൽ നേരിടേണ്ടത്.