ഒളിംപിക്‌സിന് ശ്രീശങ്കറില്ല

സാമൂഹിക മാധ്യമത്തിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചു. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ്
ഒളിംപിക്‌സിന് ശ്രീശങ്കറില്ല

കൊച്ചി: കേരളത്തിനും ഇന്ത്യക്കും ഒളിംപിക്‌സിലെ ഒരു സ്വപ്‌നം തകര്‍ന്നിരിക്കുന്നു. പാരീസ് ഒളിംപിക്സില്‍ നിന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മലയാളി താരം മുരളി ശ്രീശങ്കര്‍ പിന്മാറി. കാല്‍മുട്ടിന് നേറ്റ പരുക്കാണ് കാരണം. ജൂലൈയിലാണ് പാരീസില്‍ നടക്കുന്ന ഒളിംപിക്സ് ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ശ്രീശങ്കറിന് പരുക്കേറ്റത്.

കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാമൂഹിക മാധ്യമത്തിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചു. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ കഷ്ടപ്പെട്ടത് ഒളിംപിക്സില്‍ കളിക്കാനായിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറുകയാണെന്നും താരം കുറിച്ചു. വളരെ വേദനയോടെയാണ് താന്‍ പിന്മാറുന്നതെന്ന് ശ്രീശങ്കര്‍ പറഞ്ഞു.

പാരീസ് ഒളിംപിക്‌സ് എന്ന സ്വപ്നം അവസാനിച്ചുവെന്ന് ശ്രീശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചൊവ്വാഴ്ച പരിശീലനത്തിനിടെയാണ് പരുക്കേറ്റതെന്നും വിശദമായ പരിശോധനയ്‌ക്കൊടുവില്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീശങ്കര്‍ എക്‌സില്‍ കുറിച്ചു. ഈ സാഹചര്യത്തേയും അതിജീവിക്കുമെന്നും എല്ലാവരുടേയും പ്രാര്‍ഥനയും സ്നേഹവും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയക്കായി താരം നിലവില്‍ മുംബൈയിലാണ്. പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്‍റെ കാലിനു പരുക്കേറ്റ്. ഒളിംപിക്‌സിനു മൂന്ന് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ മത്സരിക്കാന്‍ ഈ മാസം 24നു പോകാനിരിക്കെയാണ് പരുക്ക് വില്ലനായത്. മെയ് പത്തിനു നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും താരം മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Trending

No stories found.

Latest News

No stories found.