നീരജ് ചോപ്ര ഫൈനലിൽ | Video

ഒളിംപിക്സിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായ നീരജ് ഫൈനലിൽ കടന്നു
Neeraj Chopra during Olympics Javelin throw event
നീരജ് ചോപ്ര ഒളിംപിക്സ് ജാവലിൻ ത്രോ മത്സരത്തിനിടെ
Updated on

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലിൽ ഇടമുറപ്പിച്ചു. വ്യാഴാഴ്ചയാണ് ഫൈനൽ. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ ദൂരം മറികടന്നു. സീസണിലെ മികച്ച ദൂരവുമാണിത്.

അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്ക്ക് ഫൈനലിൽ ഇടം കിട്ടിയില്ല. തന്‍റെ ആദ്യ ഒളിംപിക്സിൽ ജെനയ്ക്ക് കണ്ടെത്താനായ മികച്ച ദൂരം 80.73 മീറ്റർ മാത്രം. യോഗ്യതാ ഘട്ടത്തിൽ 84 മീറ്ററിനപ്പുറം എറിയുന്നവരെ മാത്രമാണ് ഫൈനലിലേക്ക് പരിഗണിക്കുക.

ഫൈനലിൽ പാക്കിസ്ഥാൻ താരം അർഷാദ് നദീം ആയിരിക്കും നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുന്നവരിൽ ഒരാൾ എന്നു കരുതുന്നു. കോമൺവെൽത്ത് ഗെയിംസിൽ 90 മീറ്റർ ദൂരം മറികടന്നിട്ടുള്ള നദീം ഇവിടെ 86.59 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫൈനൽ ഉറപ്പാക്കിയത്.

Trending

No stories found.

Latest News

No stories found.