പാരീസ് ഒളിംപിക്സിനുള്ള തയ്യാറെടുപ്പുകള്‍ | അഭിമുഖം: അനുരാഗ് ഠാക്കൂർ

കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായുള്ള അഭിമുഖം
പാരീസ് ഒളിംപിക്സിനുള്ള തയ്യാറെടുപ്പുകള്‍ | അഭിമുഖം: അനുരാഗ് ഠാക്കൂർ

പാരീസ് ഒളിംപിക്സ് ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കാനിരിക്കെ, ഇന്ത്യന്‍ സംഘത്തിന്‍റെ ഒളിംപിക്‌സ് തയാറെടുപ്പുകള്‍ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? ഇത്തവണത്തെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ എങ്ങനെയാണ്?

2024-ലെ പാരീസ് ഒളിംപിക്സിലേക്കു യോഗ്യത നേടാനും നന്നായി തയാറെടുക്കാനും രാജ്യത്തെ അത്‌ലീറ്റുകളെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ മനസോടെ പിന്തുണച്ചിട്ടുണ്ട്. മെഡലുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഒരു പ്രത്യേക സംഖ്യ ഞങ്ങളുടെ മനസിലില്ലെങ്കിലും, ഒരു ഒളിംപിക് ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടവുമായി നമ്മുടെ കായികതാരങ്ങള്‍ നാട്ടിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ അത്‌ലീറ്റുകള്‍ നിര്‍ഭയരും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ അതേ ശേഷിയോടെ മത്സരിക്കുന്നവരുമാണ്.

പാരീസ് ഒളിംപിക് ഗെയിംസിനായി പരമാവധി ഇന്ത്യന്‍ അത്‌ലീറ്റുകള്‍ യോഗ്യത നേടുകയും, മികച്ച തയാറെടുപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ ഒരു ഉപേക്ഷയും കാട്ടിയിട്ടില്ല. ഒളിംപിക്സിന് മുന്നോടിയായി തിരഞ്ഞെടുത്ത ഒളിംപിക് വിഭാഗങ്ങളിലെ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി 350-ലധികം വിദേശ യാത്രകള്‍ താരങ്ങള്‍ക്കായി ലഭ്യമാക്കി. പ്രതീക്ഷയുടെ സമ്മര്‍ദത്തെ അഭിമുഖീകരിക്കാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അത് അത്‌ലറ്റുകളെ പ്രോത്സാഹിപ്പിച്ചു.

യോഗ്യത സംബന്ധിച്ച് നിലവിലെ സാഹചര്യം എങ്ങനെയാണ് ?

ഇതുവരെ നമ്മുടെ 58 താരങ്ങള്‍ ഈ വര്‍ഷത്തെ പാരീസ് ഒളിംപിക് ഗെയിംസിന് യോഗ്യത നേടി. ടേബിള്‍ ടെന്നീസ് പുരുഷ- വനിതാ ടീമുകള്‍ ഇതാദ്യമായി ഒരു ഒളിംപിക് ഗെയിംസില്‍ ഇടം നേടി. അതുപോലെ, വനിതകളുടെ സ്‌കീറ്റ് ഷൂട്ടിങ്ങിലും അശ്വാഭ്യാസത്തിലും (ഡ്രസേജ്) ഇന്ത്യ ആദ്യമായി ഓരോ ക്വാട്ട വീതം നേടി.

കായിക മേഖലയുടെ വികസനത്തോടുള്ള സര്‍ക്കാരിന്‍റെ കാഴ്ചപ്പാടില്‍ എന്ത് മാറ്റമാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്?

പല മേഖലകളിലും ലോകത്തിന്‍റെ മുന്‍ നിരയിലേക്ക് ഉയര്‍ന്നുവരുന്ന, ധീരമായ പുതിയ ഇന്ത്യയ്ക്കായി നിര്‍ഭയമായി മത്സരിക്കാന്‍ കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായ്പ്പോഴും പ്രേരിപ്പിച്ചിട്ടുണ്ട്. അത്ലീറ്റുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ വന്ന അനായാസതയാണ് റിയോ ഒളിംപിക്സിന് ശേഷം മാറിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. പരിശീലനത്തിനും മത്സരത്തിനുമുള്ള അവരുടെ നിര്‍ദേശങ്ങള്‍ മുമ്പത്തേക്കാള്‍ വേഗത്തില്‍, ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലും അംഗീകരിക്കപ്പെടുന്നു. ആഗോളതലത്തില്‍ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മെഡല്‍ നേടിയതിനും അപ്പുറം, ഇന്ത്യയ്ക്ക് മെഡല്‍ നേടാനുള്ള സാധ്യത വികസിപ്പിക്കാന്‍ കഴിയുന്ന മറ്റ് മേഖലകളും കായിക മത്സരങ്ങളും തിരിച്ചറിയുന്നതിനുള്ള പ്രക്രിയ മന്ത്രാലയവും ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളും ആരംഭിച്ചു. സൈക്ലിങ്, നീന്തല്‍ തുടങ്ങിയ കായികവിനോദങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത് നിരവധി മെഡലുകള്‍ വാഗ്ദാനം ചെയ്യുകയും ആകെ മെഡല്‍ നേട്ടത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.

ധന വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാമോ? കായിക വികസനത്തിനായി സര്‍ക്കാര്‍ എത്ര മാത്രം പണമാണ് വിനിയോഗിക്കുന്നത്?

നിക്ഷേപത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍, 2013-14 ലെ 1,093 കോടി രൂപയില്‍ നിന്ന് 2023-24 ല്‍ 3397.32 കോടി രൂപയായി കഴിഞ്ഞ ദശകത്തില്‍ മന്ത്രാലയ ബജറ്റിന്‍റെ വലിപ്പം സര്‍ക്കാര്‍ മൂന്ന് തവണ വര്‍ധിപ്പിച്ചുവെന്നും, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശരിയായ സമയത്ത് ശരിയായ പിന്തുണ ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കട്ടെ. സര്‍ക്കാരിന്‍റെ ബജറ്റ് വകയിരുത്തല്‍ കൂടാതെ, സിഎസ്ആര്‍ ഫണ്ടുകള്‍ വഴിയുള്ള കോര്‍പ്പറേറ്റ്, സ്വകാര്യ നിക്ഷേപങ്ങളും ഇന്ത്യന്‍ കായിക പരിണാമത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.

ഖേലോ ഇന്ത്യയ്ക്കായി സര്‍ക്കാര്‍ ഒരുപാട് നിക്ഷേപം നടത്തിയിട്ടുണ്ടല്ലോ. ഇത് പ്രതീക്ഷിച്ച ഫലം ഉളവാക്കിയോ?

തീര്‍ച്ചയായും. ഖേലോ ഇന്ത്യ പദ്ധതി നല്ല ഫലം സൃഷ്ടിച്ചിട്ടുണ്ട്. ഇതൊരു കേവല പദ്ധതി മാത്രമായിരുന്നില്ല, ഒരു ദേശീയ പ്രസ്ഥാനം തന്നെയായിരുന്നു. ഘടനാപരമായ പരിശീലനത്തിലൂടെ പ്രതിഭകളെ കണ്ടെത്തുകയും അവരെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഖേലോ ഇന്ത്യയുടെ പ്രധാന ലക്ഷ്യം. പരിശീലനം, ബോര്‍ഡിങ്, താമസസൗകര്യം, അതിന് പുറത്തുള്ള ചിലവുകള്‍ എന്നിവയ്ക്കായി രാജ്യത്തെ 2,800 കായികതാരങ്ങള്‍ക്ക് വാര്‍ഷിക സ്‌കോളര്‍ഷിപ്പായി 6.28 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ഈ പദ്ധതിയിലേക്ക് പുതിയതാരങ്ങളെ ഉള്‍പ്പെടുത്തുകയും, കായികശേഷി വിലയിരുത്തി യോഗ്യരല്ലാത്തവരെ കൃത്യമായി ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

അടുത്ത കാലത്തെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച നടപടികള്‍ വിശദീകരിക്കാമോ?

സൗകര്യങ്ങളുടെയും മാനവ വിഭവ ശേഷിയുടെയും കാര്യത്തില്‍ ഏതൊരു രാജ്യത്തെ കായിക മേഖലയുടേയും നട്ടെല്ല് അടിസ്ഥാന സൗകര്യങ്ങളാണ്. ആധുനിക കായിക സൗകര്യങ്ങള്‍ താഴെത്തട്ടിലുള്ള പ്രതിഭകളുടെ പടിവാതില്‍ക്കല്‍ എത്തിക്കേണ്ടത് അവരെ ദൂരെയുള്ളതിനേക്കാള്‍ വീടിനടുത്ത് വളര്‍ത്തിക്കൊണ്ട് വരുന്നതിന് അവശ്യമാണ്. കായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനുമായി 2024-25 വരെ 1,879 കോടി രൂപ ധന മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അനുയോജ്യമായ ധാരണാപത്രം (ങീഡ) വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കായിക അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ""ഒരു സംസ്ഥാനം, ഒരു ഗെയിം'' സംരംഭത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കി തിരഞ്ഞെടുത്ത കായിക വിനോദത്തിനായി മികവിന്‍റെ സംസ്ഥാന കേന്ദ്രങ്ങള്‍ക്കും ഖേലോ ഇന്ത്യ സെന്‍ററുകള്‍ക്കും പരമാവധി ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

2030ല്‍ യൂത്ത് ഒളിംപിക്സിന് രാജ്യം ആതിഥ്യം വഹിക്കുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ വിവരിക്കാമോ? ഏതെങ്കിലും നഗരം മത്സരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടോ?

തീര്‍ച്ചയായും. 2036ലെ സമ്മര്‍ ഒളിംപിക്‌സിന് മുന്നോടിയായി 2030ല്‍ യൂത്ത് ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. എന്നിരുന്നാലും, അത് സംബന്ധിച്ച ആസൂത്രണ ഘട്ടത്തിലാണ് ഇപ്പോള്‍. പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്‌ട്ര ഒളിംപിക് സമിതിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്യും. ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷനുമായുള്ള ചര്‍ച്ചകള്‍ അനുകൂലമായിരുന്നു

Trending

No stories found.

Latest News

No stories found.