ഒ​രേ​യൊ​രു ഛേത്രി

ഒ​രേ​യൊ​രു ഛേത്രി

ഏ​ഷ്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ 109 ഗോ​ള്‍ നേ​ടി​യി​ട്ടു​ള്ള ഇ​റാ​ന്‍റെ ഇ​തി​ഹാ​സ​താ​രം അ​ലി ദേ​യി മാ​ത്ര​മാ​ണ് ഇ​നി ഛേത്രി​ക്ക് മു​ന്നി​ലു​ള്ള​ത്
Published on

​ബെം​ഗ​ലൂ​രു: ക​ഴി​ഞ്ഞ ഒ​ന്ന​ര ദ​ശ​ക​മാ​യി ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​നെ ഒ​റ്റ​യ്ക്ക് എ​ന്ന​പോ​ലെ ചു​മ​ലി​ലേ​റ്റു​ന്ന സു​നി​ല്‍ഛേ​ത്രി ത​ന്‍റെ മി​ക​വ് തു​ട​രു​ക​യാ​ണ്. സാ​ഫ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍ത്ത ഹാ​ട്രി​ക് പ്ര​ക​ട​ന​ത്തോ​ടെ ദേ​ശീ​യ കു​പ്പാ​യ​ത്തി​ൽ ഗോ​ള്‍വേ​ട്ട​യി​ല്‍ ഏ​ഷ്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​നു മു​ന്നി​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​വ​രി​ല്‍ ഇ​നി​യു​ള്ള​ത് സാ​ക്ഷാ​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യും ല​യ​ണ​ല്‍ മെ​സി​യും മാ​ത്രം. ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ ഛേത്രി​യു​ടെ ഗോ​ള്‍ നേ​ട്ടം 90 ആ​യി. 89 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ള്ള മ​ലേ​ഷ്യ​യു​ടെ മു​ഖ്താ​ര്‍ ദാ​ഹ​രി​യെ മ​റി​ക​ട​ന്നാ​ണ് ഛേത്രി ​ഏ​ഷ്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്ന​ത്.

ഏ​ഷ്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ 109 ഗോ​ള്‍ നേ​ടി​യി​ട്ടു​ള്ള ഇ​റാ​ന്‍റെ ഇ​തി​ഹാ​സ​താ​രം അ​ലി ദേ​യി മാ​ത്ര​മാ​ണ് ഇ​നി ഛേത്രി​ക്ക് മു​ന്നി​ലു​ള്ള​ത്. എ​ന്നാ​ല്‍, അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ക​ള​ത്തി​ലി​ല്ല. സു​നി​ല്‍ ഛേത്രി​യു​ടെ ശ​രാ​ശ​രി മെ​സി​ക്കും റൊ​ണാ​ള്‍ഡോ​യ്ക്കും മു​ക​ളി​ലാ​ണ്. പോ​ര്‍ച്ചു​ഗ​ല്‍ കു​പ്പാ​യ​ത്തി​ല്‍ 200 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍ഡോ 123 ഗോ​ളു​ക​ളു​മാ​യി മു​ന്നി​ലു​ണ്ട്.

ക​ളി​ക്കു​ന്ന ഓ​രോ മ​ത്സ​ര​ത്തി​ലും 0.62 ആ​ണ് റൊ​ണാ​ള്‍ഡോ​യു​ടെ ഗോ​ള്‍ സ്കോ​റിം​ഗ് ശ​രാ​ശ​രി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​റാ​ന്‍റെ അ​ലി ദേ​യി 148 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 0.74 ഗോ​ള്‍ സ്കോ​റിം​ഗ് ശ​രാ​ശ​രി​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 175 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന​ക്കാ​യി ക​ളി​ച്ച ലി​യോ​ണ​ല്‍ മെ​സി 103 ഗോ​ള്‍ നേ​ടി. ഗോ​ള്‍ സ്കോ​റിം​ഗ് ശ​രാ​ശ​രി പ​ക്ഷെ 0.59 മാ​ത്ര​മാ​ണ്. അ​തേ​സ​മം, ഇ​ന്ത്യ​ക്കാ​യി 138 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച സു​നി​ല്‍ ഛേത്രി 90 ​ഗോ​ളു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ ഗോ​ള്‍ സ്കോ​റിം​ഗ് ശ​രാ​ശ​രി 0.65 ആ​ണ്.

ഹം​ഗ​റി​ക്കാ​യി 85 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച് 84 ഗോ​ളു​ക​ള്‍ നേ​ടു​ക​യും 0.99 ഗോ​ള്‍ ശ​രാ​ശ​രി​യു​മു​ള്ള ഇ​തി​ഹാ​സ താ​രം ഫെ​റെ​ങ്ക് പു​ഷ്കാ​സ് ആ​ണ് ദേ​ശീ​യ കു​പ്പാ​യ​ത്തി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍ ശ​രാ​ശ​രി​യു​ള്ള താ​രം.

സാ​ഫ് ഫു​ട്ബോ​ളി​ല്‍ ഇ​നി​യും ഗോ​ള്‍ നേ​ടി മെ​സി​യെ മ​റി​ക​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​രം.

രാജ്യാന്തര ഫുട്ബോളി‌ൽ കൂടുത‌ൽ ഗോളുക‌ൾ നേടിയവ‌ർ