മെല്‍ബണ്‍: വിക്ടോറിയ അസരെങ്കയ്ക്കു ശേഷം ഇതാ ബലറൂസില്നിന്ന് മറ്റൊരു മിന്നും താരകം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം ചൂടി ബെലറൂസ്ിന്റെ ആര്യാന സബലെങ്ക. ഇന്നലെ നടന്ന ഫൈനലില്‍ കസാക്കിസ്ഥാന്‍ താരം എലേന റിബാക്കിനയെ പരാജയപ്പെടുത്തി സബലെങ്ക കിരീടം സ്വന്തമാക്കി. ഇതാദ്യമായാണ് സബലെങ്ക ഒരു ഗ്ലാന്‍ഡ് സ്ലാം കിരിടത്തില്‍ മുത്തമിടുന്നത്. സ്കോര്‍ 4-6, 6-3, 6-4. ആദ്യ സെറ്റ് റിബാക്കിനയ്ക്ക് മുന്നില്‍ അടിയറവവച്ചശേഷമായിരുന്നു സബലേങ്കയുടെ വമ്പന്‍ തിരിച്ചുവരവ്. 2023 സീസണിലെ ആദ്യ ഗ്രാന്ഡ്സ്ലാമായിരുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ പോരാട്ടം മുതല്‍ കിടിലന്‍ പ്രകടനമാണ് സബലേങ്ക കാഴ്ചവച്ചത്.
മികച്ച കുതിപ്പ് നടത്തി സെമി ഫൈനലിലെത്തിയ താരം അവിടെ മഗ്ദ ലിനറ്റിനെ കീഴടക്കിയാണ് കലാശപ്പോരാട്ടത്തിലേക്ക് മാര്‍ച്ച് ചെയ്തത്. അതേ സമയം 22-ം സീഡായിരുന്ന എലെന റബാക്കിന വിക്ടോറിയ അസരങ്കയെ കീഴടക്കി യായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. ആവേശം മുറ്റി നിന്ന ഫൈനലില്‍ ആദ്യ സെറ്റ് സ്വന്തമാക്കി അവര്‍ മുന്‍ തൂക്കം നേടിയെങ്കിലും, സബലേങ്കയുടെ ശക്തമായ തിരിച്ചു വരവില്‍ പിന്നീടുള്ള 2 സെറ്റുകളിലും അവര്‍ക്ക് നില തെറ്റുകയായിരുന്നു. യുക്രെയ്ൻ
യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യമായതിനാൽ ബലറൂസ് താരമായായല്ല സബെലങ്ക ഇവിടെ മത്സരിച്ചത്. രാജ്യത്തിന്റെ പരാകയ്ക്കു പകരം വെള്ളപ്പതാകയ്ക്കു കീഴിലാണ് അവർ മത്സരിച്ചത്. ഇങ്ങനെ കിരീടം നേടുന്ന ആദ്യ താരമാണ് സബലെങ്ക.